Connect with us

Screenima

latest news

ഞാന്‍ എന്നെ മനസിലാക്കി കൊണ്ടിരിക്കുകയാണ്; അനശ്വര രാജന്‍

ആരാകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അനശ്വര രാജന്‍. ഇപ്പോള്‍ തന്റെ പുതിയ സിനിമയായ നേരിന് നല്‍കിയ പിന്തുണ അറിയിച്ചുകൊണ്ട് ഇന്‍സ്റ്റഗ്രാമില്‍ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് താരം. ഡ്രസ്സിന്റെ കാര്യത്തില്‍ വളരെയേറെ ശ്രദ്ധിക്കുന്നയാളാണ് താരം. സിംപിള്‍ ലുക്കില്‍ പോലും സ്റ്റൈലിഷായി എത്താന്‍ അനശ്വരയ്ക്ക് അറിയാം.

2017 ല്‍ പുറത്തിറങ്ങിയ ഉദാഹരണം സുജാതയിലൂടെ മഞ്ജു വാര്യരുടെ മകളായിട്ടായിരുന്നു അനശ്വരയുടെ സിനിമയിലേക്കുള്ള വരവ്. ഉദാഹരണം സുജാത പുറത്തിറങ്ങിയിട്ട് എട്ട് വര്‍ഷം പൂര്‍ത്തിയായിരിക്കുകയാണ്.

ചിത്രത്തിന്റെ ഓര്‍മകള്‍ പങ്കുവച്ചിരിക്കുകയാണ് അനശ്വരയിപ്പോള്‍. സിനിമയുടെ ലൊക്കേഷന്‍ ചിത്രങ്ങളടക്കം പങ്കുവച്ചു കൊണ്ടാണ് അനശ്വരയുടെ കുറിപ്പ്. ‘എന്റെ ആദ്യ സിനിമ പുറത്തിറങ്ങിയിട്ട് എട്ട് വര്‍ഷങ്ങള്‍. ഒരുപാട് അകലെയാണെങ്കിലും ഇപ്പോഴും വളരെ അടുത്ത് നില്‍ക്കുന്നു.

Anaswara Rajan as Atimanohari

ഞാന്‍ എന്താണ് ചെയ്യുന്നതെന്ന് ഒരു പിടിയും കിട്ടിയില്ല, എനിക്ക് ഒന്നും അറിയാത്ത ഒരു ലോകത്തേക്ക് കാലെടുത്തുവച്ചു, വെറുതെ വന്നു, അത് കുഴപ്പത്തിലാക്കാതിരിക്കാന്‍ ശ്രമിച്ചു. അന്ന് വലിയ സ്വപ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഒരു മാസ്റ്റര്‍ പ്ലാനും ഇല്ല. എനിക്ക് ജിജ്ഞാസയും ആശയക്കുഴപ്പവും മാത്രമായിരുന്നു.

ഞാന്‍ ആരാണെന്ന് മനസ്സിലാക്കിക്കൊണ്ടിരിക്കുമ്പോഴാണ് ഉദാഹരണം സുജാത എന്റെ ജീവിതത്തിലേക്ക് വന്നത്. 8 വര്‍ഷങ്ങള്‍ക്ക് ശേഷവും ഞാന്‍ എന്നെ മനസിലാക്കി കൊണ്ടിരിക്കുകയാണ്. പക്ഷേ ഈ സിനിമ? അവിടെയാണ് എന്റെ തിരച്ചില്‍ ആരംഭിച്ചത്.’,- അനശ്വര രാജന്‍ പറഞ്ഞു.

Continue Reading
To Top