Connect with us

Screenima

latest news

എന്താണ് തനിക്ക് സംഭവിച്ചത്;വീണ്ടും കുറിപ്പുമായി നസ്രിയ

ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് നസ്രിയ. ബാലതാരമായാണ് നസ്രിയ സിനിമയിലേക്ക് എത്തിയത്. പിന്നീട് മലയാളികളുടെ ഇഷ്ട താരമായി മാറി. ‘അണ്ടേ സുന്ദരാനികി’ എന്ന ചിത്രത്തിലൂടെ നസ്രിയ തന്റെ തെലുങ്ക് അരങ്ങേറ്റം നടത്തി. അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത നേരം എന്ന സൂപ്പര്‍ഹിറ്റ് ചിത്രമാണ് നസ്രിയയെ കൂടുതല്‍ ശ്രദ്ധേയമാക്കിയത്. ഓം ശാന്തി ഓശാന, ബാംഗ്ലൂര്‍ ഡേയ്സ് എന്നിവയിലൂടെ നസ്രിയ ആരാധകര്‍ക്ക് പ്രിയപ്പെട്ട താരമായി.

താരം കഴിഞ്ഞ ദിവസം ഇന്‍സ്റ്റ?ഗ്രാം സ്റ്റോറിയില്‍ പങ്കുവെച്ച വാചകമാണിപ്പോള്‍ ശ്രദ്ധ നേടുന്നത്. ‘ജീവിതം തെരഞ്ഞെടുക്കുക. ഒരു ജോലി തെരഞ്ഞെടുക്കുക. ഒരു കരിയര്‍. ഒരു കുടുംബ തെരെഞ്ഞെടുക്കുക. വലിയ ടെലിവിഷന്‍ വാങ്ങുക. വാഷിംഗ് മെഷീന്‍, കാറുകള്‍, കോംപാക്ട് ഡിസ്‌ക് പ്ലേയര്‍, ഇലക്ട്രിക്കല്‍ ടിന്‍ ഓപ്പണേര്‍സ് എന്നിവ തെരഞ്ഞെടുക്കുക. നല്ല ആരോ?ഗ്യം തെരഞ്ഞെടുക്കുക’

ലോ കൊളസ്‌ട്രോളും ഡെന്റല്‍ ഇന്‍ഷുറന്‍സും. ഫിക്‌സഡ് ഇന്ററസ്റ്റുള്ള മോര്‍ട്ടേജ് റീപേയ്‌മെന്റ്, സ്റ്റാര്‍ട്ടര്‍ ഹോം, നിങ്ങളുടെ സുഹൃത്തുക്കള്‍ എന്നിവരെ തെരഞ്ഞെടുക്കുക. മുടി കറുപ്പിക്കുക. ഞായറാഴ്ച രാവിലെ ഇതാരാണെന്ന് സ്വയം അത്ഭുതപ്പെടുക. മനസിനെ മരവിപ്പിക്കുന്ന ?ഗെയിം ഷോകള്‍ കാണുക, ജങ്ക് ഫുഡ് രാവിലെ വായില്‍ തിരുകി കയറ്റുക’ എന്നിങ്ങനെ നസ്രിയ പങ്കുവെച്ച പാരഗ്രാഫ് നീളുന്നു. ‘നിങ്ങളുടെ ഭാവി തെരഞ്ഞെടുക്കുക’ എന്നാണ് ചിത്രത്തില്‍ അവസാനം എഴുതിയിരിക്കുന്നത്. മാനസികമായുള്ള തകര്‍ച്ചയില്‍ നിന്നും തിരിച്ച് വന്ന് കൊണ്ടിരിക്കെയാണ് പ്രചോദനകരമായ ഈ പോസ്റ്റ് നസ്രിയ പങ്കുവെച്ചിരിക്കുന്നത്.

Continue Reading
To Top