latest news
തനിക്ക് വേണ്ടി കാത്തിരിക്കണമെന്ന് ഒരിക്കല്‍ പോലും എംജിയോട് പറഞ്ഞിട്ടില്ല: ലേഖ
ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ട ദമ്പതിമാരാണ് എംജി ശ്രീകുമാറും ഭാര്യ ലേഖ ശ്രീകുമാറും. എംജിക്കൊപ്പം എല്ലാ വേദികളിലും യാത്രകളിലും ഭാര്യയും ഒപ്പമുണ്ടാകാറുണ്ട്.
സോഷ്യല്‍ മീഡിയയിലും ഏറെ സജീവമാണ് ലേഖ. ഫോട്ടോകളും വീഡിയോകളും എല്ലാം അവര്‍ പങ്കുവെക്കാറുണ്ട്. കൂടാതെ സ്വന്തമായി ഒരു യൂട്യബ് ചാനലും ലേഖയ്ക്കുണ്ട്. അതിലും വീഡിയോകള്‍ പങ്കുവെക്കാറുണ്ട്.
തനിക്ക് വേണ്ടി കാത്തിരിക്കണമെന്ന് ഒരിക്കല്‍ പോലും എംജി ശ്രീകുമാറിനോട് ആവശ്യപ്പെട്ടിട്ടില്ലെന്ന് പറയുകയാണിപ്പോള്‍ ലേഖ. അദ്ദേഹം മറ്റൊരു പെണ്‍കുട്ടിയെ കണ്ടെത്തി വിവാഹം കഴിക്കട്ടേയെന്ന് കരുതി താന്‍ മാസങ്ങളോളം മാറി നിന്നിട്ടുണ്ടെന്നും ലേഖ പറയുന്നു. ഇപ്പോള്‍ ആലോചിക്കുമ്പോള്‍ അതൊക്കെ നിമിത്തങ്ങളായിരിക്കുമെന്ന് തോന്നുന്നു. അദ്ദേഹത്തിനായി എഴുതിവെച്ച ആളായിരിക്കാം ഞാന്‍. കാരണം ആ പതിനാല് വര്‍ഷവും അദ്ദേഹം വെയ്റ്റ് ചെയ്തു. അതിനിടയില്‍ ഒരിക്കല്‍ പോലും വെയ്റ്റ് ചെയ്യണമെന്ന് ശ്രീക്കുട്ടനോട് ഞാന്‍ പറഞ്ഞിട്ടില്ല. ആ സമയത്ത് ഒരുപാട് മാരേജ് പ്രപ്പോസല്‍സ് അദ്ദേഹത്തിന് വന്നു. ശ്രീക്കുട്ടന്‍ കല്യാണം കഴിക്കട്ടേയെന്ന് കരുതി മൂന്ന് മാസം ഞാന്‍ യുഎസ്സിലും പോയി നിന്നു. അപ്പോഴും അദ്ദേഹം പറഞ്ഞൊരു വാക്കുണ്ട്… ഏത് പെണ്ണിന്റെ മുഖം കാണുമ്പോഴും നിന്റെ മുഖമാണ് ഓര്‍മ വരുന്നതെന്ന് എന്നുമാണ് ലേഖ പറയുന്നത്.
