Connect with us

Screenima

latest news

സ്ത്രീ പുരുഷന് മുന്നില്‍ താഴ്ന്ന് നില്‍ക്കണം; പ്രിയങ്ക അനൂപ്

സിനിമയിലും ചാനല്‍ പരിപാടികളിലുമൊക്കെയായി സജീവമാണ് പ്രിയങ്ക അനൂപ്. പലപ്പോഴും വിവാദ പരാമര്‍ശം നടത്തി താരം മാധ്യമ ശ്രദ്ധ നേടാറുണ്ട്.

ഇപ്പോള്‍ വീണ്ടും വിവാദ പരാമര്‍ശം നടത്തിയിരിക്കുകയാണ്. സ്ത്രീ പുരുഷന് മുന്നില്‍ അല്‍പ്പം താഴ്ന്ന് നില്‍ക്കണമെന്നത് അടിമത്തമല്ല സ്‌നേഹമാണെന്നും തന്റെ ജീവിതത്തില്‍ നിന്നും താന്‍ മനസിലാക്കിയ കാര്യമാണെന്നും നടി പറയുന്നു. ഞാന്‍ പറയുന്നത് എന്റെ ചിന്താ?ഗതിയാണ്. അത് തന്നെ എല്ലാവരും പിന്തുടരണമെന്ന് ഞാന്‍ പറഞ്ഞിട്ടില്ല. ഞാന്‍ ജീവിച്ച രീതിവെച്ചാണ് പറഞ്ഞത്. എന്റെ ലൈഫ് നന്നായി തന്നെയാണ് പോകുന്നത്.

ഭര്‍ത്താവിനെക്കാള്‍ കുറച്ച് താഴ്ന്ന് ഭാര്യ നിന്നാല്‍ ഭര്‍ത്താവിന് സ്‌നേഹം കൂടുതലുണ്ടാകും. പുരുഷന്മാരെ ഹെഡ് ചെയ്ത് സ്ത്രീകള്‍ സംസാരിക്കുകയും പെരുമാറുകയും ചെയ്താല്‍ കേരളത്തില്‍ അതൊരു വലിയ കാര്യമല്ല. പുരുഷനേക്കാള്‍ താഴെ സ്ത്രീ നില്‍ക്കുക എന്നല്ല ഞാന്‍ ഉദ്ദേശിച്ചത്. സ്‌നേഹം കൊടുത്ത് സ്‌നേഹം വാങ്ങുക. ഇങ്ങനൊരു സ്റ്റാന്റില്‍ ഉറച്ച് നില്‍ക്കുന്നത് കൊണ്ടാണ് എന്റെ ലൈഫ് നല്ല രീതിയില്‍ പോകുന്നത് എന്നും പ്രിയങ്ക പറയുന്നു.

Continue Reading
To Top