latest news
ക്രൂരമായി തമാശ പറയാന്‍ തനിക്ക് അറിയില്ല: റിമി ടോമി
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായി ഗായികയാണ് റിമി ടോമി പിന്നണി ഗായികയായും അവതാരികയായും അഭിനേത്രിയുമായുമെല്ലാം മികവ് തെളിയിച്ച റിമി ടോമി കഴിഞ്ഞ കുറച്ചധികം കാലമായി ഒരു ഫിറ്റ്‌നെസ് ഫ്രീക്കുകൂടിയാണ്. തന്റെ വര്‍ക്ക്ഔട്ട് വീഡിയോയും ഫൊട്ടോസുമെല്ലാം താരം പങ്കുവെക്കാറുമുണ്ട്
വേദിയില്‍ എത്തിയാല്‍ ഫുള്‍ എനര്‍ജിയില്‍ പാട്ടു പാടിയും തമാശകള്‍ പറഞ്ഞും റിമി എല്ലാവരെയും കയ്യില്‍ എടുക്കാറുണ്ട്. പല റിയാലിറ്റ് ഷോ കളിലും ജഡ്ജായും റിമി എത്താറുണ്ട്.

ഇപ്പോള്‍ ശരത്തുമായി റിമിക്കുണ്ടായ പ്രശ്‌നത്തെക്കുറിച്ചാണ് സംസാരിച്ചതാണ് വൈറലായിരിക്കുന്നത്. താനും ശരത്തും തമ്മില്‍ പിണക്കമുണ്ടായിരുന്നെന്ന് അന്ന് റിമി ടോമി തുറന്ന് പറഞ്ഞു. പിണക്കമുണ്ടായെങ്കിലും പപ്പ മരിച്ച സമയത്തൊക്കെ അദ്ദേഹം വന്ന് വിളിച്ചു. എനിക്കദ്ദേഹത്തോട് ഒരു ദേഷ്യവുമില്ല. പി ജയചന്ദ്രന്‍ സാറും ശരത്ത് സാറുമെല്ലാമുള്ള ഒരു റിയാലിറ്റി ഷോ. എന്നെ ആ ചാനലില്‍ നിന്ന് വിളിച്ച് ഞാനും അതില്‍ ജഡ്ജായി ഇരുന്നു. അന്നാണ് എനിക്ക് പുള്ളിയുടെ അടുത്ത് നിന്ന് ബുദ്ധിമുട്ട് തോന്നിയത്. നാല് ദിവസത്തെ ഷൂട്ടിന് പോയിട്ട് ഞാന്‍ രണ്ട് ദിവസം കഴിഞ്ഞ് ഞാന്‍ ഇറങ്ങിപ്പോന്നു. ശരത്തേട്ടന്റെയും എന്റെയും തമാശ രീതിയും ഒരുപോലെയാണോ. ഞാന്‍ അത്രയും ക്രൂരമായി പറയുമോ എന്ന് എനിക്ക് സംശയമാണ്. അത് പിള്ളേരുടെ അടുത്താണെങ്കിലും. ശരത്തേട്ടനൊപ്പം കൂടെയുള്ള ജഡ്ജസിന്റെയും പെരുമാറ്റം മോശമായിരുന്നെന്നും റിമി അന്ന് പറഞ്ഞു. പി ജയചന്ദ്രന്‍ സാറെ ഒരിക്കലും ഞാന്‍ പറയില്ല. അദ്ദേഹമങ്ങനെ ഒന്നും എന്നോട് സംസാരിച്ചിട്ടില്ല. അവരേക്കാള്‍ വിവരം കുറഞ്ഞ ഒരാള്‍ ജഡ്ജായി ഇരുന്നതിന്റെ ബുദ്ധിമുട്ടായിരുന്നെന്നും റിമി ടോമി അന്ന് പറഞ്ഞു. ശരത്തേട്ടനെക്കുറിച്ച് ഞാന്‍ മോശമായി പറഞ്ഞതല്ല. ഞങ്ങള്‍ തമ്മില്‍ സംസാരിച്ച് തീര്‍ത്തതാണെന്നും റിമി ടോമി പറഞ്ഞു.
