Connect with us

Screenima

Gossips

മോഹന്‍ലാല്‍ തീര്‍ത്ത ആ റെക്കോര്‍ഡും ഉടന്‍ വീഴും ! ‘ലോകഃ’ ചരിത്രത്തിലേക്ക്

‘ലോകഃ – ചാപ്റ്റര്‍ 1 ചന്ദ്ര’ കേരള ബോക്‌സ്ഓഫീസില്‍ 100 കോടി കടന്നു. മോഹന്‍ലാല്‍ ചിത്രം ‘തുടരും’ മാത്രമാണ് നേരത്തെ ഈ നേട്ടം കൈവരിച്ചത്. ഒരാഴ്ചയ്ക്കുള്ളില്‍ ‘തുടരും’ സിനിമയുടെ കേരള ബോക്‌സ്ഓഫീസ് കളക്ഷന്‍ ലോകഃ മറികടക്കും.

തുടരും സിനിമയുടെ കേരള കളക്ഷന്‍ 118.9 കോടിയാണ്. ലോകഃയ്ക്കു തുടരും മറികടക്കണമെങ്കില്‍ 18 കോടി കൂടി വേണം. നിലവിലെ ബോക്‌സ്ഓഫീസ് പ്രകടനം കണക്കിലെടുക്കുമ്പോള്‍ ലോകഃയ്ക്കു ‘തുടരും’ കടമ്പ മറികടക്കുക എളുപ്പമാണ്.

Mohanlal - Thudarum Movie
Mohanlal – Thudarum Movie

തുടരും റിലീസ് ചെയ്തു അഞ്ചാം ആഴ്ച ഒടിടിയില്‍ എത്തിയിരുന്നു. എന്നാല്‍ ലോകഃയുടെ ഒടിടി റിലീസ് ഇതുവരെ തീരുമാനിച്ചിട്ടില്ല. ലോകഃയുടെ ഒടിടി റിലീസ് ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നാണ് നിര്‍മാതാവ് ദുല്‍ഖര്‍ സല്‍മാന്‍ പറയുന്നത്. ഉടന്‍ ഒടിടി റിലീസ് ഉണ്ടാകുമെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകളെ ദുല്‍ഖര്‍ സോഷ്യല്‍ മീഡിയയിലൂടെ പൂര്‍ണമായി തള്ളി. വ്യാജ വാര്‍ത്തകളെ തള്ളിക്കളയണമെന്നും ഔദ്യോഗിക അറിയിപ്പിനായി കാത്തിരിക്കണമെന്നും ദുല്‍ഖര്‍ പറഞ്ഞു.

Continue Reading
To Top