latest news
നമ്മളേക്കാള്‍ ബുദ്ധിയുള്ളവരാണ് പ്രേക്ഷകര്‍; ദുല്‍ഖര്‍
Published on
ചുരുങ്ങിയ കാലംകൊണ്ട് മലയാളത്തിനു പുറത്തും ആരാധകരെ ഉണ്ടാക്കിയെടുത്ത സൂപ്പര്‍താരമാണ് ദുല്‍ഖര്‍ സല്മാന്. അതേസമയം ദുല്‍ഖര്‍ മലയാളത്തില്‍ സിനിമ ചെയ്യുന്നത് കുറഞ്ഞുവരികയാണ്.
ഇപ്പോള്‍ മലയാളി പ്രേക്ഷകരെക്കുറിച്ചാണ് താരം സംസാരിക്കുന്നത്. മലയാളത്തില്‍ നിന്നും ലഭിക്കുന്ന പ്രധാന പ്രോത്സാഹനം പ്രേക്ഷകരില്‍ നിന്നുമാണ്.
നിങ്ങള്‍ വ്യത്യസ്തമായ എന്തെങ്കിലും, മുമ്പൊരിക്കലും ചെയ്യാത്തൊരു കാര്യം, ആത്മാര്‍ത്ഥവും സത്യസന്ധവുമായ ശ്രമം നടത്തിയാല്‍ അവര്‍ അത് അംഗീകരിക്കും. പ്രേക്ഷകരില്‍ നിന്നുമാണ് അതിനുള്ള ധൈര്യം ഞങ്ങള്‍ക്ക് ലഭിക്കുന്നത്” ദുല്‍ഖര്‍ പറയുന്നു.
