Connect with us

Screenima

Varada

latest news

ഇങ്ങനെ ചായവെക്കുന്നത് ശെരിയായില്ല; വരദയ്ക്ക് മോശം കമന്റ്

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് വരദ. സമൂഹ മാധ്യമങ്ങളിലും സജീവ സാനിധ്യമാണ് താരം. ഫൊട്ടോഷൂട്ടും റീല്‍സുമൊക്കെയായി ഇന്‍സ്റ്റാഗ്രാമില്‍ വരദയുടെ പോസ്റ്റുകള്‍ മിക്കപ്പോഴും വൈറലാകാറുണ്ട്.

മോഡലിംഗിലൂടെയാണ് വരദയും അഭിനയ രംഗത്തേക്ക് എത്തുന്നത്. 200ല്‍ പുറത്തിറങ്ങിയ വാസ്തവമാണ് താരത്തിന്റെ അരങ്ങേറ്റ ചിത്രം. പിന്നീട് നിരവധി സീരിയലുകളില്‍ നല്ല വേഷം ചെയ്തു.

വരദ ഫേസ്ബുക്കില്‍ റീപോസ്റ്റ് ചെയ്ത വീഡിയോയാണിപ്പോള്‍ ശ്രദ്ധ നേടുന്നത്. തന്റെ രാവിലത്തെ ജോലികള്‍ കാണിച്ച് വരദ പങ്കുവെച്ച വീഡിയോ ആണിത്. വീഡിയോയില്‍ വരദ ചെയ്ത ഒരു കാര്യം ജനങ്ങള്‍ക്കിഷ്ടപ്പെട്ടില്ല. പല്ല് തേച്ച് കൊണ്ട് ചായക്ക് വെള്ളം ചൂടാക്കിയതാണ് ഇഷ്ടപ്പെടാത്തത്. ഇങ്ങനെ ചായ വെക്കുന്നത് ശരിയല്ലെന്ന് കമന്റുകള്‍ വന്നു. പല്ല് തേച്ചുകൊണ്ട് ചായ ഇട്ടത് മോശമായിപ്പോയി. പക്ഷേ എനിക്ക് ചേച്ചിയെ ഇഷ്ടമാണ്, ഗോഡ് ബ്ലെസ് യു, ഒരിക്കലും ചെയ്യരുതാത്ത കാര്യമാണ് പല്ല് തേച്ച് കൊണ്ട് കിച്ചണില്‍ കയറുന്നത്. എന്ത് വൃത്തികേടാണ്, വൃത്തികെട്ട ഒരു ശീലമാണ് പല്ല് തേച്ചുകൊണ്ട് വീടിനകത്തു കൂടി നടക്കുന്നത് തന്നെ അതിന്റെ കൂടെ അടുക്കളയില്‍ കയറി ജോലിയും കൂടി ചെയ്താലോ എന്നിങ്ങനെ വിമര്‍ശനങ്ങള്‍ വരുന്നു. അതേസമയം വരദയെ അനുകൂലിച്ചും കമന്റുകളുണ്ട്.

Continue Reading
To Top