latest news
ഒരുപാട് മക്കളെ ആഗ്രഹിച്ചു, ലഭിച്ചത് ഒരു മകനെ
മലയാള സിനിമയില്‍ തിളങ്ങിനിന്ന താരമാണ് സംയുക്ത വര്‍മ്മ. ഒരുപിടി നല്ല സിനിമകളുടെ ഭാഗമാകാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ അത്ര സജീവമല്ലെങ്കിലും താരം ഇടയ്ക്ക് ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെക്കാറുണ്ട്. യോഗആഭ്യാസങ്ങളിലൂടെയും സംയുക്ത ആരാധകരെ ഞെട്ടിച്ചിരുന്നു.
ജയറാം നായകനായ വീണ്ടും ചില വീട്ടുകാര്യങ്ങള്‍ എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയില്‍ സംയുക്ത എത്തിയത്. 18 ചിത്രങ്ങളില്‍ അഭിനയിച്ചു. കൂടുതല്‍ ചിത്രങ്ങളിലും സുരേഷ് ഗോപിയായിരുന്നു നായകന്‍. മിക്ക ചിത്രങ്ങളും ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടി.

നല്ലൊരു ദാമ്പത്യ ജീവിതവും ഭര്‍ത്താവിനേയും ലഭിച്ചുവെങ്കിലും ഒരു കുഞ്ഞിനെ കിട്ടാന്‍ ഏറെനാള്‍ കാത്തിരിക്കേണ്ടി വന്നു. അങ്ങനെയാണ് 2006ല്‍ മകന്‍ ദക്ഷ് ധാര്‍മിക്കിനെ സംയുക്തയ്ക്ക് ലഭിക്കുന്നത്. ഇപ്പോഴിതാ മകന്റെ പിറന്നാള്‍ ദിനത്തില്‍ മനോഹരമായ ആശംസ പോസ്റ്റുമായി എത്തിയിരിക്കുകയാണ് സംയുക്ത വര്‍മ. മകന് ഒന്നോ, രണ്ടോ വയസ് മാത്രം പ്രായമുള്ളപ്പോള്‍ പകര്‍ത്തിയ കുടുംബ ചിത്രം പങ്കിട്ടായിരുന്നു സംയുക്ത ദക്ഷിന് ആശംസ നേര്‍ന്നത്. ഈ പുണ്യ അഷ്ടമിരോഹിണി ദിനത്തില്‍… നിന്നെ ഞങ്ങള്‍ക്ക് നല്‍കി ദൈവം അനുഗ്രഹിച്ചു. ജന്മദിനാശംസകള്‍ ദക്ഷ്… അമ്മയുടെ കുഞ്ഞ് വാവ എന്നാണ് സംയുക്ത കുറിച്ച് ഈ വര്‍ഷം അഷ്ടമിരോഹിണി ദിനത്തിലാണ് ദക്ഷിന്റെ പിറന്നാളും. കൃഷ്ണ ഭക്തയാണ് നടി. ഏറെ കാത്തിരുന്ന് കിട്ടിയ കുഞ്ഞാണ് ദക്ഷെന്ന് സംയുക്ത തന്നെ പലപ്പോഴായി തുറന്ന് പറഞ്ഞിട്ടുണ്ട്.
