Connect with us

Screenima

latest news

താനും വാസനും പ്രണയത്തില്‍ അല്ല; ശാലിന്‍ സോയ

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ശാലിന്‍ സോയ. മലയാള സിനിമയിലേക്ക് ബാലതാരമായി എത്തി ഇപ്പോള്‍ സംവിധായികയുടെ കുപ്പായം വരെ അണിഞ്ഞിരിക്കുന്ന ശാലിന്‍ സോയ ബഹുമുഖ പ്രതിഭയാണ്. അഭിനയത്തിന് പുറമെ നര്‍ത്തകിയായും അവതാരികയായുമെല്ലാം തിളങ്ങാന്‍ ശാലിന് സാധിച്ചിട്ടുണ്ട്.

യൂട്യൂബര്‍ ടിടിഎഫ് വാസനുമായി പ്രണയത്തിലാണെന്ന അഭ്യൂഹം ഇപ്പോഴുമുണ്ട്. വാസന്റെ സോഷ്യല്‍ മീഡിയ പോസ്റ്റുകളിലെയും വ്‌ലോ?ഗുകളിലെയും ശാലിന്റെ സാന്നിധ്യം പലപ്പോഴായി ചര്‍ച്ചയായി. കുറച്ച് നാള്‍ മുമ്പ് മൊബൈലില്‍ സംസാരിച്ച് അശ്രദ്ധമായി വണ്ടിയോടിച്ചതിന് വാസന്‍ അറസ്റ്റിലായിരുന്നു. അന്നും ശാലിന്‍ വാസനെ പിന്തുണച്ച് രംഗത്ത് വന്നു.

പുതിയ അഭിമുഖത്തില്‍ ?ഗോസിപ്പുകളില്‍ ശാലിന്‍ വ്യക്തത വരുത്തുന്നുണ്ട്. താനും വാസനും പ്രണയത്തില്‍ അല്ലെന്ന് ശാലിന്‍ പറയുന്നു. വണ്‍ 2 ടോക്‌സിന് നല്‍കിയ അഭിമുഖത്തിലാണ് പ്രതികരണം. കുക്ക് വിത്ത് കോമാളി എന്ന ഷോ ഞാന്‍ ചെയ്തു, എനിക്കിത്രയും വലിയ ഇംപാക്ട് അതില്‍ ഉണ്ടാകുന്നു. ഞാനൊരു സിനിമ സ്വന്തമായി സംവിധാനം ചെയ്യുന്നു. അതിന് റിവ്യൂസ് വരുന്നു. ഇതേക്കുറിച്ചൊന്നും ഇവര്‍ക്ക് ഡെക്കറേഷനിട്ട് ഇടാനില്ല. ഞാന്‍ പറഞ്ഞോ അവന്‍ എന്റെ കാമുകനാണെന്ന്. എന്റെ കാമുകന്‍ അല്ല അത്. എന്റെ വളരെ അടുത്ത സുഹൃത്താണ്. പക്ഷെ ഇപ്പോള്‍ ഞാന്‍ ഡിസ്റ്റന്‍സ് ഇട്ട് നില്‍ക്കുകയാണ്. കാരണം എനിക്ക് വയ്യ ഈ ഗോസിപ്പുകള്‍ക്ക്. ഈ പയ്യന് ഒരു ഗേള്‍ ഫ്രണ്ടുണ്ട് എന്നും ശാലിന്‍ പറയുന്നു.

Continue Reading
To Top