Connect with us

Screenima

latest news

ഇന്റിമേറ്റ് രംഗങ്ങളില്‍ അഭിനയിക്കാന്‍ നിര്‍ബന്ധിച്ചു; ദുരനുഭവം തുറന്ന് പറഞ്ഞ് മോഹിനി

മലയാളത്തില്‍ ഒരു കാലത്ത് നായികയായി തിളങ്ങി നിന്ന താരമാണ് മോഹിനി. 1991ല്‍ പ്രദര്‍ശനത്തിനെത്തിയ ഈറമാന റോജാവേ എന്ന തമിഴ് ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. അതേ വര്‍ഷം തന്നെ ആദിത്യ 369 എന്ന തെലുങ്കു ചിത്രത്തിലും, ഡാന്‍സര്‍ എന്ന ഹിന്ദി ചിത്രത്തിലും അഭിനയിച്ചു.

മലയാളം, തമിഴ്, കന്നട, ഹിന്ദി, എന്നീ ഭാഷകളിലായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. നാടോടി, പരിണയം, ചന്ത, സൈന്യം, മാന്ത്രിക കുതിര, കുടുംബകോടതി, ഉല്ലാസപൂങ്കാറ്റ്, കുടമാറ്റം, ഒരു മറവത്തൂര്‍ കനവ്, വേഷം, കലക്ടര്‍, പഞ്ചാബി ഹൗസ് തുടങ്ങിയവ അഭിനയിച്ച മലയാളചിത്രങ്ങളില്‍ പ്രധാനപെട്ടവയാണ്.

ഇപ്പോള്‍ തനിക്ക് നേരിടേണ്ടിവരുന്ന ദുരനുഭവത്തെക്കുറിച്ച് സംസാരിക്കുകയാണ് താരം. കണ്മണി എന്ന തമിഴ് സിനിമയുടെ സെറ്റില്‍ വെച്ച് തനിക്ക് ഉണ്ടായ ദുരനുഭവം പങ്കുവെക്കുകയാണ് നടി. ഗാന രംഗത്തില്‍ വളരെ എക്‌സ് പോസിംഗായ വസ്ത്രം നിര്‍ബന്ധിച്ച് ധരിപ്പിച്ചെന്ന് പറയുകയാണ് നടി. എന്റെ അസ്വസ്ഥതയെക്കുറിച്ച് നിര്‍മ്മാതാക്കളോട് ആവര്‍ത്തിച്ച് പറഞ്ഞിട്ടും ആ സിനിമയിലെ ഇന്റിമേറ്റ് രംഗങ്ങളില്‍ അഭിനയിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തി. സിനിമയുടെ ബിസിനസ്സില്‍ നഷ്ടം വരുമെന്ന് കാണിച്ച് പിന്നീട് മനസില്ലാ മനസോടെ അഭിനയിക്കുകയായിരുന്നു. സംവിധായകന്‍ ആര്‍ കെ സെല്‍വമണിയാണ് പാട്ട് സീനില്‍ സ്വിമ്മിങ് പൂള്‍ സീക്വന്‍സ് പ്ലാന്‍ ചെയ്തത്. ഞാന്‍ ആ രംഗം ചെയ്യാന്‍ വിസമ്മതിച്ചു, ഷൂട്ടിംഗ് പകുതി ദിവസത്തേക്ക് നിര്‍ത്തിവച്ചു. എനിക്ക് നീന്താന്‍ പോലും അറിയില്ലെന്ന് ഞാന്‍ വിശദീകരിക്കാന്‍ ശ്രമിച്ചു! പുരുഷ ഇന്‍സ്ട്രക്ടര്‍മാരുടെ മുന്നില്‍ പാതി വസ്ത്രം ധരിക്കാന്‍ എനിക്ക് ബുദ്ധിമുട്ടായിരുന്നു. അക്കാലത്ത്, സ്ത്രീ ഇന്‍സ്ട്രക്ടര്‍മാര്‍ ഉണ്ടായിരുന്നില്ല. അതിനാല്‍ എനിക്ക് അത് ച്ചെയുന്നത് സങ്കല്‍പ്പിക്കാന്‍ പോലും കഴിഞ്ഞില്ല എന്നും താരം പറയുന്നു.

Continue Reading
To Top