latest news
ഗര്‍ഭിണി ആയിരുന്നപ്പോള്‍ അമ്മ തന്നെ ഒഴിവാക്കാന്‍ നോക്കി: സുരഭി ലക്ഷ്മി
Published on
മികച്ച കഥാപാത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട അഭിനേത്രിയാണ് സുരഭി ലക്ഷ്മി. മിന്നാമിനുങ്ങ് എന്ന ചിത്രത്തിലെ അഭിനയത്തിനു താരത്തിനു മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. ദേശീയ അവാര്‍ഡ് ലഭിച്ചതിനു ശേഷമാണ് മികച്ച പല കഥാപാത്രങ്ങളും താരത്തെ തേടിയെത്തിയത്.
തിരക്കഥ, പകല്‍ നക്ഷത്രങ്ങള്‍, കഥ തുടരുന്നു, പുതിയ മുഖം, സ്വപ്ന സഞ്ചാരി, അയാളും ഞാനും തമ്മില്‍, ബ്ലാക്ക് ബട്ടര്‍ഫ്ളൈ, എന്ന് നിന്റെ മൊയ്തീന്, കിസ്മത്ത്, തീവണ്ടി, അതിരന്, വികൃതി, കുറുപ്പ്, ആറാട്ട് തുടങ്ങിയവയാണ് സുരഭിയുടെ ശ്രദ്ധേയമായ ചിത്രങ്ങള്‍.

അമ്മ ഗര്ഭിയായപ്പോള് തന്നെ ഒഴിവാക്കാന്‍ ശ്രമിച്ചിരുന്നു എന്നാണ് താരം പറയുന്നത്. അമ്മയ്ക്ക് മൂന്ന് പെണ്‍മക്കളുണ്ടായിരുന്നു. നാണക്കേട് ഓര്‍ത്തിട്ടായിരിക്കാം അമ്മ അങ്ങനെ ചെയ്തതെന്നായിരുന്നു സുരഭി ഒരു അഭിമുഖത്തിനിടെ പറഞ്ഞത്.
