Connect with us

Screenima

latest news

അനുമതിയില്ലാതെ തന്റെ പേരും ചിത്രങ്ങളും ശബ്ദവും ഉപയോഗിക്കുന്നു; പരാതിയുമായി ഐശ്വര്യ റായി

സോഷ്യല്‍ മീഡിയയില്‍ ഇപ്പോഴും തിളങ്ങുന്ന താരമാണ് മുന്‍ ലോക സുന്ദരി ഐശ്വര്യ റായി. ഒരു നടി ആകുന്നതിനു മുന്‍പ് അവര്‍ മോഡലിംഗ് രംഗത്ത് തിളങ്ങുകയും 1994ലെ ലോകസുന്ദരി പട്ടം കരസ്ഥമാക്കുകയും ചെയ്തിരുന്നു. ലോകത്തില്‍ ഏറ്റവും സൗന്ദര്യമുള്ള വനിത എന്ന് പലപ്പോഴും വിശേഷിപ്പിക്കാറുള്ള ഐശ്വര്യയുടെ ആദ്യ ചലച്ചിത്രം 1997ല്‍ മണിരത്‌നം സംവിധാനം ചെയ്ത ‘ഇരുവര്‍’ ആയിരുന്നു. ഐശ്വര്യയുടെ ആദ്യ വിജയം നേടിയ വാണിജ്യ സിനിമ 1998ല്‍ പുറത്തിറങ്ങിയ തമിഴ് ചിത്രം ‘ജീന്‍സ്’ ആയിരുന്നു. പിന്നീട് സഞ്ചയ് ലീലാ ബന്‍സാലിയുടെ ‘ഹം ദില്‍ ദേ ചുകേ സനം’ എന്ന സിനിമയിലൂടെ ഐശ്വര്യ ബോളിവുഡ് സിനിമാലോകത്ത് എത്തി. ഈ സിനിമയിലെ അഭിനയത്തിന് ഐശ്വര്യയ്ക്ക് മികച്ച നടിക്കുള്ള ഫിലിം ഫെയര്‍ പുരസ്‌കാരം ലഭിച്ചു.

അനുമതിയില്ലാതെ തന്റെ പേരും ചിത്രങ്ങളും ശബ്ദവും ഉപയോഗിക്കുന്നതിനെതിരെ നടി ഐശ്വര്യ റായ് ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചു. നടിയുടെ പബ്ലിസിറ്റി-വ്യക്തിത്വ അവകാശങ്ങള്‍ നടപ്പാക്കാന്‍ വേണ്ടിയാണ് ഹര്‍ജി സമര്‍പ്പിച്ചതെന്ന് ഐശ്വര്യയുടെ അഭിഭാഷകന്‍ സന്ദീപ് സേഥി കോടതിയെ അറിയിച്ചു.

പല വെബ് സൈറ്റുകളും അനുവാദമില്ലാതെ ഐശ്വര്യയുടെ ചിത്രങ്ങള്‍ ഉപയോഗിക്കുന്നതായാണ് പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നത്. 150 ഓളം യുഐര്‍എല്ലുകള്‍ പരാതിയില്‍ പരാമര്‍ശിച്ചിട്ടുണ്ടെന്നാണ് അറിയാന്‍ സാധിക്കുന്നത്. ഐശ്വര്യ റായ് വാള്‍വേപ്പറുകള്‍, ഐശ്വര്യ റായ് ഫോട്ടോകള്‍ തുടങ്ങിയ കീവേര്‍ഡുകളിലൂടെ ആരോപണ വിധേയര്‍ പണം സമ്പാദിക്കുകയാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.

Continue Reading
To Top