latest news
ആരാധകര്‍ക്ക് മുന്നില്‍ കുറ്റസമ്മതം നടത്തി ഋതുമന്ത്ര
ബിഗ് ബോസ് മലയാളം സീസണ് മൂന്നിലൂടെ എല്ലാവര്ക്കും ഏറെ സുപരിചിതയായ താരമാണ് ഋതു മന്ത്ര. ബിഗ് ബോസിലെ മികച്ച മത്സരാര്‍ത്ഥികളില്‍ ഒരാളായിരുന്നു ഋതു. മികച്ചൊരു ഗായിക കൂടിയാണ് ഋതു മന്ത്ര
നടിയും മോഡലും ഗായികയുമായ ഋതു മന്ത്ര കണ്ണൂര്‍ സ്വദേശിനിയാണ്. 2018ലെ മിസ് ഇന്ത്യ സൗത്ത് മത്സരത്തില്‍ മിസ് ടാലന്റഡ് പട്ടവും ഋതു കരസ്ഥമാക്കിയിരുന്നു. സോഷ്യല്‍ മീഡിയയിലും ഏറെ സജീവമാണ് ഋതു.

തന്റെ പിറന്നാളുമായി ബന്ധപ്പെട്ട് ഋതുമന്ത്ര സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ‘ഇത്, കുറ്റസമ്മതമാണ്. ഓണ്‍ലൈന്‍ ലോകം എന്റെ പിറന്നാള്‍ ആഘോഷിക്കുന്നത് സെപ്റ്റംബര്‍ ഏഴിനാണ്. പക്ഷേ യഥാര്‍ത്ഥത്തില്‍ ഞാന്‍ ജനിച്ചത് മാര്‍ച്ച് 11നാണ്. പരാതി പറയുകയല്ല, ഡബിള്‍ വിഷും ഡബിള്‍ കേക്കും ഇഷ്ടപ്പെടാത്ത ആരുണ്ട്. സ്നേഹം പ്രകടപ്പിച്ച എല്ലാവര്ക്കും നന്ദി. മാര്‍ച്ചിലും ഇതു മറക്കല്ലേ. ഹാഫ് ബര്‍ത്ത്ഡേ സെലിബ്രേറ്റ് ചെയ്യുന്നതിനെ ഞാന്‍ പൂര്‍ണമായും പിന്തുണയ്ക്കുന്നു,’ എന്നാണ് ഋതുമന്ത്ര കുറിച്ചത്.
