Connect with us

Screenima

latest news

മകളുടെ താല്‍പര്യങ്ങള്‍ക്കാണ് താന്‍ പ്രധാന്യം നല്‍കുന്നത്: ആര്യ ബാബു

ടെലിവിഷന്‍ അവതാരക, അഭിനയേത്രി എന്നീ നിലകളിലെല്ലാം എല്ലാവര്‍ക്കും പ്രിയപ്പെട്ട താരമാണ് ആര്യ ബാബു. ബഡായി ബംഗ്ലാവ് എന്ന ഏഷ്യാനെറ്റിലെ പരിപാടിയാണ് ആര്യയെ കൂടുതല്‍ ശ്രദ്ധേയമാക്കിയത്. പിന്നീട് ആര്യ ബഡായി എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങി.

മോഡലിംഗിലൂടെയാണ് ആര്യ അഭിനയ രംഗത്തേക്ക് എത്തുന്നത്. ജനപ്രിയ റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളത്തിന്റെ രണ്ടാം പതിപ്പിലെ ഒരു മത്സരാര്‍ത്ഥി കൂടിയായിരുന്നു ആര്യ. താരത്തിന്റെ ബിഗ് ബോസിലെ പ്രകടനവും ഏറെ പ്രശംസ പിടിച്ചു പറ്റിയിരുന്നു.

ഇപ്പോള്‍ മകളെക്കുറിച്ചാണ് താരം സംസാരിക്കുന്നത്. ‘വിവാഹത്തിന് മുമ്പ് ഞാന്‍ സിം?ഗിള്‍ മദര്‍ ആയിരുന്നല്ലോ. ഞങ്ങള്‍ക്ക് വേണമെങ്കില്‍ ലിവ് ഇന്‍ ടു?ഗെ?ദര്‍ എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കാമായിരുന്നു. പക്ഷെ ടീനേജറായ മകള്‍ എനിക്കുണ്ട്. അവള്‍ സ്‌കൂളില്‍ പോകുന്ന കുട്ടിയാണ്. നാളെ അവളെ ആരും ചോദ്യം ചെയ്യരുത്. നമ്മുടെ സമൂഹം അങ്ങനെയാണ്. അമ്മ കല്യാണം കഴിക്കാതെ ഒരാളൂടെ കൂടെ താമസിക്കുന്നു എന്ന സംസാരം വരരുത്. മകള്‍ക്ക് വേണ്ടിയാണ് ഞങ്ങള്‍ അങ്ങനെയൊരു തീരുമാനം എടുത്തത്”, എന്ന് ആര്യ പറയുന്നു.

Continue Reading
To Top