Connect with us

Screenima

latest news

നീ മൈന്‍ഡ് ചെയ്തില്ലെന്നാണ് അനിയന്‍ എന്നോട് പറഞ്ഞത്: സ്വാസിക പറയുന്നു

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സ്വാസിക. താരത്തിന്റെ ചതുരം എന്ന ചിത്രം വലിയ വിജയം നേടി മുന്നേറിക്കൊണ്ടിരിക്കുകയാണ്. ചിത്രത്തില്‍ മികച്ച ഒരു വേഷം നല്ല രീതിയില്‍ ചെയ്യാന്‍ സ്വാസികയ്ക്ക് സാധിച്ചിട്ടുണ്ട്.

ടെലിവിഷനിലും ഏറെ സജീവമാണ് താരം. സീത എന്ന സീരിയലില്‍ നല്ല പ്രകടനം കാഴ്ചവെച്ചിരുന്നു. കൂടാതെ അമൃത ടിവിയിലെ റെഡ് കാര്‍പ്പറ്റ് എന്ന പരിപാടിയുടെ അവതാരക കൂടിയാണ് സ്വാസിക. സീരിയല്‍ താരം പ്രേമിനെയാണ് താരം വിവാഹം ചെയ്തിരിക്കുന്നത്.

ഇപ്പോള്‍ അനിയനെക്കുറിച്ച് താരം പറഞ്ഞ വാക്കുകളാണ് വൈറലായിരിക്കുന്നത്. എന്റെ വിവാഹ ശേഷം അനിയന്‍ പണ്ടത്തേക്കാളും ഫോണില്‍ സംസാരിക്കാതായി. ഒട്ടും മെസേജ് ചെയ്യുന്നില്ല. ഈ സീനൊക്കെ എടുക്കുമ്പോള്‍ ശരിയാണല്ലോ ഇവനും കുറേ ആയല്ലോ വിളിച്ച് സംസാരിച്ചിട്ട് എന്ന് തോന്നി. എന്താണ് പ്രശ്‌നം എന്ന് ഞാനവനോട് ചോദിച്ചു. ഞാന്‍ ഒരു ആവശ്യം വന്നപ്പോള്‍ 2000 രൂപ അയക്കാന്‍ പറഞ്ഞിരുന്നു, നീ മൈന്‍ഡ് ചെയ്തില്ലെന്ന് അവന്‍ പറഞ്ഞു. പക്ഷെ സത്യത്തില്‍ ഞാന്‍ ആ തിരക്കില്‍ മെസേജ് കണ്ടില്ല. കല്യാണത്തിന് മുമ്പ് 2000 രൂപ അയക്ക് എന്ന് അധികാരത്തോടെ ചോദിക്കുമായിരുന്നു. ചില സമയത്ത് ആ അധികാരം നമുക്കില്ലെന്ന് സ്വന്തമായി വിചാരിക്കും. കല്യാണം കഴിഞ്ഞതിനാല്‍ ഇനി പൈസയ്ക്ക് ചോദിക്കുമ്പോള്‍ ഹസ്ബന്റിനോട് ചോദിക്കേണ്ടി വരുമെന്ന് പറഞ്ഞു എന്നുമാണ് സ്വാസിക പറയുന്നത്.

Continue Reading
To Top