Connect with us

Screenima

Basil Joseph

latest news

ലോകയിലെ വേഷം കളഞ്ഞതില്‍ ദുംഖം; ബേസില്‍ ജോസഫ് പറയുന്നു

സംവിധായകന്‍, നടന്‍ എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ചയാണ് ബേസില്‍ ജോസഫ്. ബേസില്‍ നായകനായ ജയ ജയ ജയ ജയഹേ തിയേറ്ററില്‍ വലിയ ഹിറ്റായിരുന്നു. ബേസിലിന്റെ കരിയറിലെ തന്നെ മികച്ച ചിത്രങ്ങളില്‍ ഒന്നായിരുന്നു ടോവിനോ തോമസിനെ നായകനാക്കി സംവിധാനം ചെയ്ത് മിന്നല്‍ മുരളി എന്ന സിനിമ.

തിര എന്ന ചിത്രത്തില്‍ വിനീത് ശ്രീനിവാസന്റെ സഹസംവിധായകനായി പ്രവര്‍ത്തിച്ചാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. പിന്നീട് ഒരുപടി നല്ല സിനിമകളുടെ മുന്നിലും പിന്നിലും നിന്ന് പ്രവര്‍ത്തിക്കാന്‍ ബേസിലിന് സാധിച്ചു.

ഇപ്പോള്‍ ലോകയില്‍ തനിക്ക് കിട്ടിയത് ഒരു വലിയ വേഷം ആയിരുന്നു എന്നാണ് ബേസില്‍ വെളിപ്പെടുത്തിയത്. അന്ന് മറ്റ് പല ഏറ്റെടുത്ത സിനിമകളുടെയും തിരക്കില്‍ പെട്ടു പോയത് കൊണ്ട് ലോക ചെയ്യാന്‍ കഴിഞ്ഞില്ല. ഇപ്പോള്‍ അത് ആലോചിക്കുമ്പോള്‍ ദുഃഖം ഉണ്ടെന്നും ബേസില്‍ പറഞ്ഞു. തനിക്ക് വന്നത് ഏത് റോള്‍ ആണെന്ന് ബേസില്‍ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, സണ്ണി ആയി അഭിനയിക്കാന്‍ ആദ്യം പരിഗണിച്ചത് സൂക്ഷ്മദര്‍ശിനി താരത്തെ തന്നെയാവും എന്ന് ഉറപ്പിച്ചിരിക്കുകയാണ് സോഷ്യല്‍ മീഡിയ ഇപ്പോള്‍.

Continue Reading
To Top