latest news
നൃത്തം പഠിക്കാന്‍ എല്ലാ കുട്ടികള്‍ക്കും അഡ്മിഷന്‍ നല്‍കാറില്ല; ശോഭന
തെന്നിന്ത്യയില്‍ ഏറെ ആരാധകരുള്ള നടിയാണ് ശോഭന. അഭിനേത്രി എന്നതിനൊപ്പം മികച്ചൊരു നര്‍ത്തകി കൂടിയാണ് താരം. മലയാളത്തില്‍ മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ജയറാം തുടങ്ങിയ മുന്‍നിര താരങ്ങളുടെയെല്ലാം നായികയായി ശോഭന അഭിനയിച്ചിട്ടുണ്ട്.
സിനിമയില്‍ നിന്നും ഇടവേള എടുത്ത താരം ഇടക്കാലത്ത് പൂര്‍ണമായും നൃത്തത്തിലായിരുന്നു കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്. ഇപ്പോള്‍ തുടരും സിനിമയില്‍ ഗംഭീര പ്രകടനമാണ് താരം കാഴ്ചവെച്ചിരിക്കുന്നത്.
ഇപ്പോള്‍ നൃത്തം പഠിക്കാന്‍ വരുന്ന വിദ്യാര്‍ത്ഥികളെക്കുറിച്ച് സംസാരിക്കുകയാണ് താരം. പാഷന്‍ വേണം. ചില പിള്ളേര്‍ക്ക് നാല് വയസ് മുതല്‍ പഠിക്കാം. ചില കുട്ടികള്‍ക്ക് വന്ന് എന്നെ കാണണം എന്ന് മാത്രമുണ്ടാകും. അവര്‍ക്ക് അഡ്മിഷന്‍ കിട്ടില്ല. കലയില്‍ അങ്ങനെ റൂള്‍സ് ഇല്ല. ഈ കുട്ടിക്ക് നന്നായി വരും എന്നൊന്നും പറയാന്‍ പറ്റില്ല. ചില കുട്ടികള്‍ ഇങ്ങനെ പഠിച്ച് കൊണ്ടിരിക്കും. 15 വര്‍ഷങ്ങള്‍ പഠിച്ചിട്ടും അരങ്ങേറില്ല എന്നും ശോഭന പറയുന്നു.
