latest news
തുടക്ക കാലത്ത് ഒത്തിരി ബുദ്ധിമുട്ടി; തുറന്ന് പറഞ്ഞ് നിത്യ മേനോന്‍
തെന്നിന്ത്യയൊട്ടാകെ ആരാധകരുള്ള നടിയാണ് നിത്യാ മേനോന്‍. അഭിനയിച്ച ഭാഷകളിലെല്ലാം ഒരുപോലെ തിളങ്ങാനും മുന്‍നിര താരമായി പേരെടുക്കാനും നിത്യക്ക് കഴിഞ്ഞിട്ടുണ്ട്. ബാലതാരമായി സിനിമയിലേക്ക് എത്തിയ താരം തന്റെ സ്വാഭാവിക അഭിനയം കൊണ്ടാണ് പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയത്.
തെന്നിന്ത്യയിലെ ഒട്ടുമിക്ക സൂപ്പര്‍ താരങ്ങളുടെ നായികയായും അഭിനയിച്ചിട്ടുള്ള നിത്യക്ക് നിരവധി ഹിറ്റ് സിനിമകളുടെ ഭാഗമാകാനും കഴിഞ്ഞു.

ഇപ്പോള്‍ സിനിമയിലെ തുടക്കകാലത്തെക്കുറിച്ച് പറയുകയാണ് നിത്യ മേനോന്‍. തുടക്ക കാലത്ത് തന്നെ സെറ്റില്‍ ഏറെ നേരെ കാത്തിരിപ്പിച്ചിട്ടുണ്ടെന്ന് നിത്യ പറയുന്നു. ഞാന്‍ ഒരു പ്രൊഡ്യൂസറായാല്‍ കറക്ട് സമയം എല്ലാവരോടും പറയും. ആളുകളെ ഷൂട്ടിന് വിളിച്ച് ഒരു ദിവസം മുഴുവന്‍ കാത്തിരിപ്പിക്കരുത്. എല്ലാവരെയും കുറച്ച് കൂടെ പരിഗണിക്കുന്നത് നല്ലതാണ്. ഇപ്പോള്‍ തനിക്ക് കുറേക്കൂടി നല്ല പരി?ഗണന ലഭിക്കാറുണ്ടെന്നും നിത്യ മേനോന്‍ പറയുന്നു.
