Connect with us

Screenima

latest news

തമിഴില്‍ പോസ്റ്ററില്‍ പോലും എന്റെ മുഖം വെക്കാന്‍ നായകന്മാര്‍ സമ്മതിച്ചില്ല; ജ്യോതിക

മലയാളികള്‍ക്ക് ഉള്‍പ്പടെ ഏറെ പ്രിയങ്കരിയായ നടിയാണ് ജ്യോതിക. ഹിന്ദിചിത്രമായ ഡോലി സജാകെ രഖന ആണ് ആദ്യചിത്രം. പ്രിയദര്‍ശനായിരുന്നു ചിത്രത്തിന്റെ സംവിധായകന്‍. അക്ഷയ് ഖന്നയായിരുന്നു ചിത്രത്തിലെ നായകന്‍.ചിത്രം ശരാശരി വിയജമാണ് നേടിയതെങ്കിലും ചിത്രത്തിനുശേഷം തമിഴില്‍ നിരവധി അവസരങ്ങള്‍ ലഭിച്ചു.ആദ്യത്തെ തമിഴ് ചിത്രം സൂര്യ നായകനായ പൂവെല്ലാം കെട്ടുപ്പാര്‍ ആണ്.പിന്നീട് ഒട്ടനവധി വിജയചിത്രങ്ങളില്‍ അഭിനയിച്ചു.

കഴിഞ്ഞ കുറച്ചുനാളുകളായി തെന്നിന്ത്യന്‍ സിനിമകളെക്കുറിച്ചുള്ള ജ്യോതികയുടെ പരാമര്‍ശങ്ങളൊക്കെ വിവാദമായി മാറിയിരുന്നു. തെന്നിന്ത്യന്‍ സിനിമകളില്‍ നായികയ്ക്ക് പ്രാധാന്യം കുറവാണെന്നൊക്കെയുള്ള ജ്യോതികയുടെ പരാമര്‍ശങ്ങള്‍ വിവാദമായിരുന്നു. സിനിമകളെ ഐറ്റം ഡാന്‍സിനെക്കുറിച്ചുള്ള ജ്യോതികയുടെ വിമര്‍ശനവും ചര്‍ച്ചയായിരുന്നു.

ഇപ്പോഴിതാ ജ്യോതികയുടെ പണ്ടൊരിക്കല്‍ പറഞ്ഞത് കുത്തിപ്പൊക്കിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ. തന്റെ ഹിന്ദി ചിത്രം ഷൈത്താന്റെ പ്രസ് മീറ്റില്‍ തെന്നിന്ത്യന്‍ സിനിമകളെക്കുറിച്ച് ജ്യോതിക പറഞ്ഞാണ് വീണ്ടും ചര്‍ച്ചയാകുന്നത്. ”സൗത്ത് ഇന്ത്യയിലെ ഏതാണ്ട് എല്ലാ നായകന്മാരുടെ കൂടേയും ഞാന്‍ അഭിനയിച്ചിട്ടുണ്ട്. പക്ഷെ അവിടെ സ്ത്രീകള്‍ക്ക് അധികം പ്രാധാന്യം ലഭിക്കാറില്ല. പോസ്റ്ററുകളില്‍ പോലും. മമ്മൂട്ടിയേയും അജയ് ദേവ്ഗണിനേയും പോലുള്ളവരാണ് സ്ത്രീകള്‍ക്ക് പ്രധാന്യം നല്‍കാന്‍ മുന്‍കൈ എടുത്തത്” എന്നാണ് ജ്യോതിക പറഞ്ഞത്.

Continue Reading
To Top