Connect with us

Screenima

latest news

എനിക്ക് വേണ്ടി ചീത്തപ്പേരും തെറിവിളിയും കേട്ടിട്ടുള്ളത് അഭിരാമിയാണ്; അമൃത സുരേഷ് പറയുന്നു

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരികളാണ് ഗായികമാരാണ് അമൃത സുരേഷും അഭിരാമി സുരേഷും. ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന റിയാലിറ്റി ഷോയിലൂടെയാണ് സൂപ്പര്‍ ഗായിക പദവിയിലേക്ക് അമൃത സുരേഷ് എത്തുന്നത്.

നടിയായിയാണ് സിനിമാ ലോകത്തേക്കുള്ള അഭിരാമിയുടെ തുടക്കം. പിന്നാലെ ചേച്ചിക്കൊപ്പം പാട്ടുമായി അഭിരാമിയും വേദികളില്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങി. അമൃതയുടെ വ്യക്തി ജീവിതവും ഏറെ വിവാദമായിരുന്നു. ബാലയെയായിരുന്നു താരം ആദ്യം വിവാഹം ചെയ്തത്. പിന്നീട്‌ഗോപി സുന്ദറിനേയും വിവാഹം ചെയ്തു. എന്നാല്‍ ആ ജീവിതവും ഉപേക്ഷിച്ചു.

ഇപ്പോള്‍ അഭിരാമിയെക്കുറിച്ചാണ് അമൃത സംസാരിക്കുന്നത്. എന്റെ ആദ്യത്തെ കുഞ്ഞ് അഭിയാണ്. രണ്ടാമത്തേത് പാപ്പുവും. പത്ത് വയസായി എന്റെ കൊച്ചിന്. സൗണ്ടിങില്‍ അടക്കം മാറ്റം വരുത്തി ഒരുപാട് ഡിഫറന്‍സ് അമൃതം ഗമയയില്‍ ഞങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്. എനിക്ക് എന്നെ തന്നെ വിശ്വാസമുള്ളതും എനിക്ക് എന്നെ ഏറ്റവും ഇഷ്ടമുള്ളതുമായിട്ടുള്ള ഒരു സ്ഥലം സ്റ്റേജാണ്. അതുപോലെ എനിക്ക് ഏറ്റവും ഇഷ്ടമുള്ള രണ്ട് ഗാഡ്‌ജെറ്റ്‌സുകളെ ഉള്ളു. അത് മൈക്കും സ്റ്റിയറിങ്ങുമാണ്. ഈ രണ്ട് സ്ഥലങ്ങളിലും ഞാന്‍ നൂറ് ശതമാനവും കോണ്‍ഫിഡന്റാണ്. വിശ്വാസമെന്നോ അഹങ്കാരമെന്നോ പറയും. എത്ര തളര്‍ന്നാലും സ്റ്റേജില്‍ കയറിയാല്‍ പ്രത്യേക എനര്‍ജി കിട്ടും അമൃത പറഞ്ഞു.

Continue Reading
To Top