latest news
പാര്‍വതിയേയും ജയറാമിനേയും കൂട്ടിമുട്ടിക്കാനുള്ള ഹംസമായിരുന്നു ഞാന്‍; ഉര്‍വശി
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ഉര്‍വശി. 1977ല്‍ തന്റെ എട്ടാം വയസില്‍ അഭിനയരംഗത്തെത്തിയ ഉര്‍വ്വശി 1978ല്‍ റിലീസായ വിടരുന്ന മൊട്ടുകള്‍ എന്ന മലയാള സിനിമയില്‍ ആദ്യമായി അഭിനയിച്ചു. സഹോദരി കല്‍പ്പനയുടേയും ആദ്യ സിനിമ ഇത് തന്നെയായിരുന്നു.
1984ല്‍ മമ്മൂട്ടി നായകനായി അഭിനയിച്ച എതിര്‍പ്പുകള്‍ ആണ് ഉര്‍വ്വശി നായികയായി അഭിനയിച്ച ആദ്യ മലയാള സിനിമ. 19851995 കാലഘട്ടത്തില്‍ മലയാളത്തിലെ ഏറ്റവും തിരക്കുള്ള നടിയായിരുന്നു ഉര്‍വ്വശി. ഇക്കാലയളവില്‍ 500ല്‍ അധികം മലയാള ചിത്രങ്ങളില്‍ അഭിനയിച്ചു.
ഇപ്പോള്‍ തലയണമന്ത്രം സിനിമയെക്കുറിച്ചാണ് താരം സംസാരിക്കുന്നത്. ജയറാമും പാര്‍വതിയും കടുത്ത പ്രണയത്തിലായ സമയമാണത്. രണ്ടുപേരേയും കൂട്ടിമുട്ടിക്കാനുള്ള ഹംസങ്ങളുടെ പണിയാണ് ഞങ്ങള്‍ക്ക്. അതിന്റെ പേരില്‍ പാര്‍വതിയുടെ അമ്മയുടെ അടുത്തു നിന്ന് എനിക്ക് ധാരാളം ചീത്ത കിട്ടിയിട്ടുണ്ടെന്നും താരം പറയുന്നു. സിനിമയിലെ ഒരു രംഗത്തിന്റെ ചിത്രീകരണത്തിനിടെ ഉണ്ടായ രസകരമായ അനുഭവവും ഉര്‍വശി പങ്കുവെക്കുന്നുണ്ട്.
”തലയണമന്ത്രത്തില്‍ ഒരു സീനുണ്ട്. ജയറാം ഒരാളെ തല്ലുമ്പോള്‍ ശ്രീനിയേട്ടന്‍ ഇടപെടുകയാണ്. അതില്‍ പാര്‍വതിയുണ്ട്. ഞങ്ങളെല്ലാം ഇവര്‍ ചെയ്യുന്നത് നോക്കി അപ്പുറത്ത് മാറി നില്‍ക്കുന്നു. അതില്‍ ശ്രീനിയേട്ടന്റെ ഡയലോഗ്, എന്റെ സുഹൃത്തിനെ നീ തല്ലിയല്ലെടാ. ആദ്യത്തെ ഭാഗം തന്നെ കയ്യില്‍ നിന്നും പോയി. എന്റെ സുഹൃത്തിനെ നീ തുല്യയത് എന്നെ തുല്യയതിന് തല്യമാണെടാ. അതോടെ മൊത്തം കുളമായി. ഞങ്ങളെല്ലാവരും ഇതുകേട്ട് ചിരിച്ചു മറിയുകയാണ്. പക്ഷെ ആ സീനില്‍ അഭിനയിച്ച പാര്‍വതിയ്ക്ക് മാത്രം ഇതൊന്നും മനസിലായതേയില്ല. ബ്ലിംഗസ്യാന്ന് നിന്നു കൊണ്ട് അവള്‍ ചോദിക്കുകയാണ്. എന്താണ് എല്ലാവരും ചിരിക്കുന്നേ എന്ന്.” താരം പറയുന്നു.
