latest news
ബിഗ്‌ബോസില്‍ അനു നന്നായി കളിക്കുന്നു; ശരണ്യ ആനന്ദ്
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ശരണ്യ ആനന്ദ്. നാടന്‍ വേഷങ്ങളിലും ഗ്ലാമര്‍ വേഷങ്ങളിലും ഒരുപോലെ പ്രത്യക്ഷടാറുണ്ട് ശരണ്യ. നല്ലൊരു നര്‍ത്തകി കൂടിയാണ് ശരണ്യ.
ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന കുടുംബവിളക്ക് എന്ന സീരിയലിലാണ് താരം നിലവില്‍ അഭിനയിക്കുന്നത്. അതില്‍ വേദിക എന്ന വില്ലത്തി കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്.

ബിഗ് സ്‌ക്രീനിലും ഇതിനകം നിരവധി വേഷങ്ങള്‍ അവതരിപ്പിച്ചിട്ടുള്ള ശരണ്യ ഒരു മികച്ച നര്‍ത്തകി കൂടിയാണ്. ബിഗ്‌ബോസ് സീസണ്‍ 6 ലെ ശ്രദ്ധേയ മത്സരാര്‍ഥി കൂടിയായിരുന്നു ശരണ്യ. 65 ദിവസമാണ് ശരണ്യ ബിഗ്ബോസില്‍ നിന്നത്. ഫൈനലില്‍ എത്തുമെന്ന് ആരാധകര്‍ പ്രവചിച്ച വ്യക്തികളില്‍ ഒരാള്‍ കൂടിയായിരുന്നു ശരണ്യ.
ഇപ്പോഴിതാ ബിഗ്‌ബോസ് സീസണ്‍ 7 നെക്കുറിച്ചും ബിഗ്‌ബോസിനു ശേഷം ജീവിതത്തില്‍ ഉണ്ടായ മാറ്റങ്ങളെക്കുറിച്ചുമൊക്കെ പ്രതികരിച്ചിരിക്കുകയാണ് ശരണ്യ ആനന്ദ്. ”ഗെയിം തുടങ്ങിയട്ടല്ലേ ഉള്ളൂ. എല്ലാവരും നന്നായി കളിക്കുന്നുണ്ട്. ഇത്തവണ അല്‍പം വ്യത്യസ്തമാണ്. ഞങ്ങളുടെ സീസണ്‍ പോലെയല്ല. കാണുക, ആസ്വദിക്കുക, അതാണ് ബിഗ്‌ബോസ് എന്നാണ് ശരണ്യ പറയുന്നത്.
