latest news
തലയണമന്ത്രം സിനിമയില്‍ ഞാന്‍ അവതരിപ്പിച്ച കഥാപാത്രം എന്റെ ഒരു അമ്മായിയാണ്: ഉര്‍വശി
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ഉര്‍വശി. 1977ല്‍ തന്റെ എട്ടാം വയസില്‍ അഭിനയരംഗത്തെത്തിയ ഉര്‍വ്വശി 1978ല്‍ റിലീസായ വിടരുന്ന മൊട്ടുകള്‍ എന്ന മലയാള സിനിമയില്‍ ആദ്യമായി അഭിനയിച്ചു. സഹോദരി കല്‍പ്പനയുടേയും ആദ്യ സിനിമ ഇത് തന്നെയായിരുന്നു.
1984ല്‍ മമ്മൂട്ടി നായകനായി അഭിനയിച്ച എതിര്‍പ്പുകള്‍ ആണ് ഉര്‍വ്വശി നായികയായി അഭിനയിച്ച ആദ്യ മലയാള സിനിമ. 19851995 കാലഘട്ടത്തില്‍ മലയാളത്തിലെ ഏറ്റവും തിരക്കുള്ള നടിയായിരുന്നു ഉര്‍വ്വശി. ഇക്കാലയളവില്‍ 500ല്‍ അധികം മലയാള ചിത്രങ്ങളില്‍ അഭിനയിച്ചു.
ഇപ്പോള്‍ തന്റെ സിനിമകളെക്കുറിച്ച് സംസാരിക്കുകയാണ് താരം. തലയണമന്ത്രം സിനിമയില്‍ ഞാന്‍ അവതരിപ്പിച്ച കഥാപാത്രം അക്ഷരാര്‍ത്ഥത്തില്‍ എന്റെയൊരു അമ്മായിയാണ് അവരിപ്പോഴും ജീവിച്ചിരിപ്പുണ്ട്. ലാല്‍ സലാം സിനിമ ചെയ്യുമ്പോള്‍ അതിലെ അന്നമ്മ എന്റെയടുത്ത് നില്‍പ്പുണ്ട്. അന്നമ്മയുടെ അടുത്തു നിന്ന് മുട്ടയും താറാവ് റോസ്റ്റും വാങ്ങി കഴിച്ചു കൊണ്ടാണ് ഷോട്ടിന് പോകുന്നത്. 1921 ല്‍ അഭിനയിച്ചപ്പോള്‍ അതിലെ അമ്മയെ പോയി കണ്ടിരുന്നു. മക്കളത് ചെയ്യുന്നോ നല്ലതാ എന്ന് പറഞ്ഞ് ആ അമ്മ കുറേ അനുഭവങ്ങള്‍ പങ്കുവച്ചു. അങ്ങനെ ജീവിച്ചിരിക്കുന്നവരുടെ റോള്‍ ചെയ്യാന്‍ പറ്റിയതൊക്കെയാണ് ഈയൊരു ജീവിതത്തിന്റെ സൗഭാഗ്യം എന്നാണ് താരം പറയുന്നത്.
