Connect with us

Screenima

latest news

അപര്‍ണ സെന്നിനോട് കമല്‍ഹാസന് കടുത്ത പ്രണയമായിരുന്നു: ശ്രുതി ഹാസന്‍

ഉലക നായകന്‍ കമല്‍ ഹാസന്റെ മകളാണ് ശ്രുതി ഹാസന്‍. അദ്ദേഹത്തിന്റെ മകള്‍ എന്ന പേരില്‍ മാത്രമല്ല അഭിനയത്തിലൂടെ തെന്നിന്ത്യയില്‍ തന്റേതായ സ്ഥാനം നേടിയെടുക്കാനും താരത്തിന് സാധിച്ചു. 21-ാം വയസില്‍ തന്നെ താരം വീട് വിട്ട് ഇറങ്ങിയിരുന്നു. പിന്നീട് സ്വന്തമായിട്ടായിരുന്നു താമസം. ആ സമയത്ത് തന്നെ നല്ല സിനിമകളുടെ ഭാഗമാകാനും ശ്രുതിക്ക് സാധിച്ചു.

ഇപ്പോള്‍ പിതാവിനെക്കുറിച്ചാണ് താരം പറയുന്നത്. അപര്‍ണ സെന്നിനോട് കമല്‍ഹാസന് കടുത്ത പ്രണയമായിരുന്നുവെന്നാണ് ശ്രുതിഹാസന്‍ പറയുന്നത്. കൂലിയില്‍ തനിക്കൊപ്പം അഭിനയിച്ച സത്യരാജിനൊപ്പമുള്ളൊരു ടോക്ക് ഷോയിലായിരുന്നു ശ്രുതിയുടെ വെളിപ്പെടുത്തല്‍.

അദ്ദേഹം എന്തിനാണ് ബംഗാളി പഠിച്ചതെന്ന് അറിയുമോ? ആ സമയത്ത് അദ്ദേഹത്തിന് അപര്‍ണ സെന്നിനോട് പ്രണയമായിരുന്നു. അവരെ ഇംപ്രസ് ചെയ്യിക്കാനാണ് അദ്ദേഹം ബാംഗാളി പഠിച്ചത്. അല്ലാതെ സിനിമയ്ക്ക് വേണ്ടിയൊന്നുമല്ല” എന്നാണ് ശ്രുതി പറഞ്ഞത്. പിന്നീട് കമല്‍ ഹേ റാം എന്ന സിനിമയില്‍ റാണി മുഖര്‍ജി അവതരിപ്പിച്ച കഥാപാത്രത്തിന് അപര്‍ണ എന്ന് പേരിട്ടതും അവരെ ബംഗാള്‍ സ്വദേശിയാക്കിയതുമെല്ലാം അപര്‍ണ സെന്നിനോടുള്ള പ്രണയം മൂലമാണെന്നും ശ്രുതി പറയുന്നുണ്ട്.

Continue Reading
To Top