latest news
സ്വകാര്യത മാനിക്കപ്പെടുന്നില്ല; യൂട്യൂബ് ചാനലുകള്‍ സ്വയം നിയന്ത്രണിക്കണമെന്നും ഗൗരി
Published on
96 എന്ന ഒരൊറ്റ ചിത്രത്തിലൂടെ ആരാധകരുടെ മനസില്‍ ഇടം നേടിയ താരമാണ് ഗൗരി. ബിബിന്‍ ജോര്‍ജ്ജ് നായകനായ മാര്‍ഗ്ഗം കളി എന്ന സിനിമയില്‍ ചെറിയ റോളില്‍താരം എത്തിയിരുന്നു. സണ്ണി വെയ്ന്‍ നായകനായ അനുഗ്രഹീതന്‍ ആന്റണിയില്‍ നായിക കഥാപാത്രത്തില്‍ താരം എത്തിയിരുന്നു
ഇപ്പോള്‍ മലയാള സിനിമയിലെ പാപ്പരാസി കള്‍ച്ചറിനെതിരെ തുറന്നടിച്ചിരിക്കുകയാണ് താരം. മറ്റ് ഇന്‍ഡസ്ട്രികളേക്കാള്‍ കൂടുതല്‍ സ്പേസ് മലയാളത്തില്‍ യൂട്യൂബ് മീഡിയ്ക്ക് ലഭിക്കുന്നുണ്ടെന്നാണ് ഗൗരി പറയുന്നത്. സ്വകാര്യത മാനിക്കപ്പെടുന്നില്ലെന്നും യൂട്യൂബ് ചാനലുകള്‍ സ്വയം നിയന്ത്രണിക്കണമെന്നും ഗൗരി പറയുന്നു.

യാതൊരു ബന്ധവുമില്ലാത്ത ചോദ്യങ്ങളാണ് ഓണ്‍ലൈന്‍ ചാനലുകാര്‍ ചോദിക്കുന്നത്. വിഡിയോയും ക്യാപ്ഷനും തമ്മില്‍ യാതൊരു ബന്ധവുമുണ്ടാകില്ലെന്നും ഗൗരി പറയുന്നത്.
