latest news
അനുവാദമില്ലാതെ ഒരാളുടെ സ്വകാര്യ ഇടം ചിത്രീകരിക്കരുത്: ആലിയ
ബോളിവുഡിലെ താരസുന്ദരിമാരില്‍ മുന്‍നിരയില്‍ തന്നെയുള്ള വ്യക്തിയാണ് ആലിയ ഭട്ട്. ക്യൂട്ട് ചിരിയും ഹോട്ട് ലുക്കും മികച്ച അഭിനയവും നെപോട്ടിസത്തിനപ്പുറത്തേക്ക് വളര്‍ന്ന താരമെന്ന ഖ്യാതി ആലിയയ്ക്ക് നേടി കൊടുത്തു.
ബോളിവുഡില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരങ്ങളിലൊരാളിലേക്കുള്ള ആലിയയുടെ വളര്‍ച്ച തന്നെ അവരുടെ അഭിനയ മികവിന്റെയും ഹിറ്റുകളുടെയും തെളിവാണ്.

ഇപ്പോള്‍ പുതിയ ആഢംബര ബം?ഗ്ലാവിന്റെ വിഡിയോകള്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇപ്പോഴിതാ നിര്‍മാണത്തിലിരിക്കുന്ന ബം?ഗ്ലാവിന്റെ വിഡിയോ അനുവാദമില്ലാതെ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ചതിനെതിരെ രം?ഗത്തെത്തിയിരിക്കുകയാണ് ആലിയ ഭട്ട്.
ഇത്തരം കാര്യങ്ങള്‍ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്നാണ് ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച പോസ്റ്റിലൂടെ ആലിയ പറയുന്നത്. അനുവാദമില്ലാതെ ഒരാളുടെ സ്വകാര്യ ഇടം ചിത്രീകരിക്കുന്നത് കണ്ടന്റ് അല്ലെന്നും നിയമലംഘനമാണെന്നും ആലിയ ചൂണ്ടിക്കാണിക്കുന്നു.
