latest news
മീനൂട്ടി തനിക്ക് സ്വന്തം സഹോദരിയെപ്പോലെ; നമിത പ്രമോദ്
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നമിത പ്രമോദ്. തന്റെ 15ാംവയസില്‍ മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായ ട്രാഫിക്കിലൂടെയാണ് നമിത പ്രമോദിന്റെ സിനിമ അരങ്ങേറ്റം. തൊട്ടടുത്ത വര്‍ഷം പുതിയ തീരങ്ങളില്‍ ലീഡ് റോളിലും താരം കലക്കന്‍ പെര്‍ഫോമന്‍സാണ് കാഴ്ചവെച്ചത്.
1996 സെപ്റ്റംബര്‍ 19 നാണ് നമിതയുടെ ജനനം. താരത്തിനു ഇപ്പോള്‍ 28 വയസ്സാണ് പ്രായം. സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായ നമിത തന്റെ ഗ്ലാമറസ് ചിത്രങ്ങള്‍ അടക്കം ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്.

ഇപ്പോള്‍ മീനാക്ഷി ദിലീപിനെക്കുറിച്ചാണ് താരം സംസാരിക്കുന്നത്. മീനാക്ഷിയെ അവളുടെ വീട്ടില്‍ എല്ലാവരും വിളിക്കുന്നത് പോലെ ഞാനും ‘മീനൂട്ടി’ എന്ന് തന്നെയാണ് വിളിക്കാറുള്ളത്. മീനൂട്ടി എനിക്ക് എന്റെ സ്വന്തം സഹോദരിയെ പോലെയുള്ള ഒരാളാണ്. എന്റെ ജീവിതത്തില്‍ അത്രയും അടുത്തു നില്‍ക്കുന്ന ഒരാളാണ് അവള്‍. ഞങ്ങളുടെ ഫ്രണ്ട്ഷിപ്പിന്റെ ഏറ്റവും നല്ല വശം എന്താണെന്നു വച്ചാല്‍, ഞങ്ങളുടെ ബന്ധത്തില്‍ എപ്പോഴും ഒരു ബൗണ്ടറി (അതിര്‍വരമ്പ്) ഉണ്ട്,’ നമിത പ്രമോദ് പറഞ്ഞു.
