Connect with us

Screenima

latest news

ഞാന്‍ കല്യാണം കഴിച്ചത് തന്നെ സിന്ദൂരം ഇടാന്‍; സ്വാസിക

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സ്വാസിക. താരത്തിന്റെ ചതുരം എന്ന ചിത്രം വലിയ വിജയം നേടി മുന്നേറിക്കൊണ്ടിരിക്കുകയാണ്. ചിത്രത്തില്‍ മികച്ച ഒരു വേഷം നല്ല രീതിയില്‍ ചെയ്യാന്‍ സ്വാസികയ്ക്ക് സാധിച്ചിട്ടുണ്ട്.

ടെലിവിഷനിലും ഏറെ സജീവമാണ് താരം. സീത എന്ന സീരിയലില്‍ നല്ല പ്രകടനം കാഴ്ചവെച്ചിരുന്നു. കൂടാതെ അമൃത ടിവിയിലെ റെഡ് കാര്‍പ്പറ്റ് എന്ന പരിപാടിയുടെ അവതാരക കൂടിയാണ് സ്വാസിക. സീരിയല്‍ താരം പ്രേമിനെയാണ് താരം വിവാഹം ചെയ്തിരിക്കുന്നത്.

ഇപ്പോള്‍ വിവാഹത്തെക്കുറിച്ച് സംസാരിക്കുകയാണ് സ്വാസിക. താന്‍ കല്യാണം കഴിച്ചത് തന്നെ സിന്ദൂരം ഇടാന്‍ വേണ്ടിയാണെന്നും എത്ര കളിയാക്കിയാലും കുലസ്ത്രീയാകാന്‍ താന്‍ ആ?ഗ്രഹിക്കുന്നുവെന്നും സ്വാസിക പറഞ്ഞു. ഞാന്‍ കല്യാണം കഴിച്ചത് തന്നെ സിന്ദൂരം ഇടാന്‍ വേണ്ടിയാണ്. സത്യമായിട്ടും… എന്നെ എപ്പോഴും ആളുകള്‍ കളിയാക്കുന്നതും അത്തരത്തിലാണല്ലോ… കുലസ്ത്രീ എന്നാണല്ലോ എന്നെ കളിയാക്കുന്നത്. പക്ഷെ എനിക്ക് ആ വേര്‍ഡ് ഇഷ്ടമാണ്. കുലസ്ത്രീയാകാന്‍ ഞാന്‍ ആ?ഗ്രഹിക്കുന്നു. ഈ ലോകത്തിലുള്ള ഒരേയൊരു കുലസ്ത്രീ ഞാനാണ്. ഇപ്പോള്‍ ചെറിയ രീതിയിലെ സിന്ദൂരം ഇട്ടിട്ടുള്ളു. പക്ഷെ നീട്ടി വലിയ രീതിയില്‍ സിന്ദൂരം ഇടാനാണ് എനിക്ക് ഇഷ്ടം. അങ്ങനെ ഇടണമെന്നാണ് ഐതീഹ്യം എന്നാണ് ഞാന്‍ മനസിലാക്കിയിട്ടുള്ളത്. താലി ഇടാനും എനിക്ക് ഇഷ്ടമാണ്. ഇതൊക്കെ എന്റെ ഇഷ്ടങ്ങളാണ് എന്നാണ് സ്വാസിക പറയുന്നത്.

Continue Reading
To Top