latest news
അമ്മയാവുക എന്നത് ഏറ്റവും വലിയ ആഗ്രഹമായിരുന്നു; സംയുക്ത
മലയാള സിനിമയില്‍ തിളങ്ങിനിന്ന താരമാണ് സംയുക്ത വര്‍മ്മ. ഒരുപിടി നല്ല സിനിമകളുടെ ഭാഗമാകാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ അത്ര സജീവമല്ലെങ്കിലും താരം ഇടയ്ക്ക് ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെക്കാറുണ്ട്. യോഗആഭ്യാസങ്ങളിലൂടെയും സംയുക്ത ആരാധകരെ ഞെട്ടിച്ചിരുന്നു.
ജയറാം നായകനായ വീണ്ടും ചില വീട്ടുകാര്യങ്ങള്‍ എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയില്‍ സംയുക്ത എത്തിയത്. 18 ചിത്രങ്ങളില്‍ അഭിനയിച്ചു. കൂടുതല്‍ ചിത്രങ്ങളിലും സുരേഷ് ഗോപിയായിരുന്നു നായകന്‍. മിക്ക ചിത്രങ്ങളും ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടി.

ഇപ്പോള്‍ താരത്തിന്റെ വാക്കുകളാണ് വൈറലായിക്കുന്നത്. സത്യം പറഞ്ഞാല്‍ ഒരു കുടുംബജീവിതം തുടങ്ങണം എന്ന് എനിക്ക് ഭയങ്കര ആഗ്രഹമായിരുന്നു. കാരണം ഞാന്‍ എന്നും ഭയങ്കരമായിട്ട് മദര്‍ഹുഡ് എന്‌ജോയ് ചെയ്യണം എന്ന് ആഗ്രഹിച്ചിരുന്ന ആളാണ്. അത് അങ്ങനെ ആസ്വദിക്കാന്‍ തുടങ്ങിയപ്പോള്‍, ഞാന്‍ അങ്ങനെ നിന്നുവെന്നേയുള്ളു. എനിക്ക് ആദ്യം മുതല്‍ക്കേ ആഗ്രഹം ഇത് തന്നെയായിരുന്നു. എനിക്ക് കല്യാണം കഴിക്കണം എന്ന് തോന്നിയതിന് തന്നെ പ്രധാന കാരണം, എനിക്കൊരു കുട്ടി വേണം എന്നുള്ളത് കൊണ്ടായിരുന്നു. എനിക്ക് നിറയെ കുട്ടികള്‍ വേണമെന്നായിരുന്നു. പക്ഷെ ഭഗവാന്‍ ദക്ഷിനെ മാത്രമേ തന്നുള്ളൂ,’ ഒരു വിടര്‍ന്ന ചിരിയോടെ സംയുക്ത വര്‍മ്മ വിശദീകരിച്ചു.
