latest news
പ്രിയങ്ക ചോപ്രയുടെ മുഖ സൗന്ദര്യത്തിന്റെ രഹസ്യം അറിയാം
ബോളിവുഡില്‍ നിന്നു ഹോളിവുഡിലേക്ക് ചേക്കേറിയെങ്കിലും ഇന്ത്യന്‍ സിനിമ പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയ താരങ്ങളിലൊരാളാണ് പ്രിയങ്ക ചോപ്ര. അസാധാരണമായ അഭിനയ മികവും ശാരീരിക വടിവഴകും പ്രിയങ്കയെ എന്നും പ്രിയങ്കരിയായി തന്നെ നിലനിര്‍ത്തുന്നു.
സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ താരം എന്നും ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെക്കാറുണ്ട്. പ്രായം കൂടുന്തോറും നടിയുടെ സൗന്ദര്യവും കൂടുന്നത് പോലെയാണ് ആരാധകര്‍ക്ക് തോന്നുന്നത്. എന്താണ് ഇത്രയും തിളങ്ങുന്ന സൗന്ദര്യത്തിന്റെ രഹസ്യം എന്ന് ഒരു ആരാധക ചോദിച്ചപ്പോള്‍ ഒട്ടും അമാന്തിക്കാതെ ആ രഹസ്യം പ്രിയങ്ക ചോപ്ര വെളിപ്പെടുത്തി

സോഷ്യല്‍ മീഡിയയില്‍ ആരാധകരുമായി സംവദിക്കവെയാണ്, എന്താണ് ഈ തിളങ്ങുന്ന സൗന്ദര്യത്തിന്റെ രഹസ്യം എന്ന് ഒരു ആരാധക ചോദിച്ചത്. അതില്‍ പച്ച വെളുത്തുള്ളിയ്ക്ക് ഒരു വലിയ പങ്കുണ്ട് എന്ന് പ്രിയങ്ക മറുപടി നല്‍കി. പക്ഷേ അത് എങ്ങനെ ഉപയോഗിക്കണം എന്നൊന്നും നടി പറഞ്ഞിട്ടില്ല.
