latest news
മകളുടെ സിനിമാ പ്രവേശം; തുറന്ന് പറഞ്ഞ് മോഹന്‍ലാല്‍
മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമാണ് നടന വിസ്മയം മോഹന്‍ലാല്‍. മഞ്ഞില്‍വിരിഞ്ഞ പൂക്കളില്‍ തുടങ്ങി മലയാള സിനിമയെ വാനോളം ഉയര്‍ത്താന്‍ അദ്ദേഹത്തിന് സാധിച്ചു. സോഷ്യല്‍ മീഡിയയിലും ഏറെ സജീവമാണ് മോഹന്‍ലാല്‍. എല്ലാം കാര്യങ്ങളും അദ്ദേഹം ആരാധകരോട് സംസാരിക്കാറുണ്ട്.
മോഹന്‍ലാലിന്റെ മകള്‍ വിസ്മയ സിനിമാ ലോകത്തേക്ക് ചുവടുവയ്ക്കുന്നു എന്ന വാര്‍ത്ത വലിയ ആവേശത്തോടെയാണ് മലയാളികള്‍ ഏറ്റെടുത്തത്. 2018 എന്ന സൂപ്പര്‍ ഹിറ്റിന് ശേഷം സംവിധായകന്‍ ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം എന്ന ചിത്രത്തിലൂടെയാണ് വിസ്മയയുടെ സിനിമാ അരങ്ങേറ്റം.
ഇപ്പോഴിതാ വിസ്മയയുടെ സിനിമ അരങ്ങേറ്റത്തെക്കുറിച്ച് സംസാരിക്കുകയാണ് മോഹന്‍ലാല്‍. അവര്‍ക്ക് സിനിമയില്‍ അഭിനയിക്കണമെന്ന് പറഞ്ഞു. ആക്ടിങ് സ്‌കൂളിലൊക്കെ പഠിച്ചയാളാണ് അവര്‍. ഒരുപാട് കാര്യങ്ങള്‍ പഠിക്കുന്ന കുട്ടിയാണ്. ആ കുട്ടി സിനിമയില്‍ അഭിനയിക്കണമെന്ന് താല്പര്യം പ്രകടിപ്പിച്ചു. തുടര്‍ച്ചയായി സിനിമ ചെയ്യണമെന്നൊന്നും പറഞ്ഞില്ല. ഒരു സിനിമ ചെയ്യണമെന്നേ പറഞ്ഞുള്ളൂ എന്നും മോഹന്‍ലാല്‍ പറയുന്നു.
