Uncategorized
സഹോദരിയാണോ; നിത്യയോട് ചോദ്യങ്ങളുമായി ആരാധകര്‍
Published on
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നിത്യ ദാസ്. സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായ നിത്യ തന്റെ ഗ്ലാമറസ് ചിത്രങ്ങള്‍ അടക്കം ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്.
സിനിമയില്‍ സജീമല്ലെങ്കിലും റിയാലിറ്റി ഷോകളിലും മറ്റും താരം എത്താറുണ്ട്. മകള്‍ക്കൊപ്പമുള്ള വീഡിയോയും താരം പങ്കുവെക്കാറുണ്ട്.
മകള്‍ നൈനയ്‌ക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് നിത്യ ഇപ്പോള്‍. ദാവണിയില്‍ അതിസുന്ദരിയായ നിത്യയേയും നൈനയേയുമാണ് ചിത്രങ്ങളില്‍ കാണാനാവുക. നിങ്ങള്‍ സിസ്റ്റേഴ്‌സാണോ? എന്നാണ് ആരാധകര്‍ ചോദിക്കുന്നത്.
