latest news
മലയാളത്തില്‍ നിന്നും പേടിച്ച് ഒളിച്ചോടിയതാണ്; അനുപമ
മലയാളത്തിലൂടെ കടന്ന് വന്ന് തെന്നിന്ത്യ മുഴുവന്‍ കീടക്കിട നടിയാണ് അനുപമ പരമേശ്വരന്. നിവിന്‍ പോളിക്കൊപ്പം പ്രേമം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്തേക്ക് കടന്നു വന്നത്. പിന്നീട് ജെയിംസ് & ആലീസ് എന്ന മലയാളം സിനിമയില്‍ ഒരു അതിഥി വേഷം ചെയ്തു . പിന്നീട് എ ആയുള്പ്പെടെ ഒരുപിടി പ്രോജക്ടുകളുമായി അവര്‍ തെലുങ്ക് സിനിമകളിലേക്ക് കടന്നു.
തെലുങ്കിലേക്കുള്ള ചുവടുമാറ്റം തന്റെ ഗതികേടായിരുന്നുവെന്നാണ് അനുപമ പറയുന്നത്. പ്രേമത്തിന് പിന്നാലെ തനിക്ക് സോഷ്യല്‍ മീഡിയിയല്‍ നിന്നും നേരിടേണ്ടി വന്ന ആക്രമണത്തെക്കുറിച്ച് മുമ്പും അനുപമ സംസാരിച്ചിട്ടുണ്ട്. മലയാളത്തില്‍ നിന്നും താന്‍ ഒളിച്ചോടുകയായിരുന്നുവെന്നാണ് അനുപമ പറയുന്നത്.

അത് ബോധപൂര്‍വ്വമുള്ളൊരു ചിന്തയായിരുന്നില്ല. എന്റെ നിവൃത്തികേടായിരുന്നു. മലയാളത്തില്‍ ഒരു സിനിമ ചെയ്തു കഴിഞ്ഞ് മലയാളത്തില്‍ വീണ്ടും നല്ല സിനിമകള്‍ ലഭിക്കണം, അംഗീകാരം ലഭിക്കണം, അങ്ങനെ തന്നെ തുടര്‍ന്നു പോകണമെന്ന സ്വപ്നം എനിക്കുമുണ്ടായിരുന്നു. എനിക്ക് വേണ്ട എന്നോ മലയാളം സിനിമ എനിക്ക് ഇഷ്ടമല്ല എന്നോ പറഞ്ഞതല്ല. മലയാളത്തില്‍ അടുത്തൊരു സിനിമ ചെയ്യാന്‍ പേടിയായതു കൊണ്ട് ഞാന്‍ ഒളിച്ചോടിയതാണ്” എന്നാണ് അനുപമ പറയുന്നത്.
