ബാലതാരമായെത്തി മലയാളി പ്രേക്ഷകരുടെ മനം കവര്‍ന്ന മഞ്ജിമ മോഹന്‍ പിന്നീട് നായികയായപ്പോള്‍ തമിഴകത്താണ് കൂടുതല്‍ ജനപ്രീതി നേടിയത്. ഒരു വടക്കന്‍ സെല്‍ഫി എന്ന മലയാള ചിത്രത്തിലൂടെയാണ് നായികയായി തുടക്കം
നടന്‍ ഗൗതം കാര്‍ത്തിക്കിനൊപ്പം വിവാഹജീവിതം നയിക്കുകയാണ് നടി. 2022 ലാണ് മഞ്ജിമയും ഗൗതം മേനോനും പ്രണയത്തിലായത്. പുതിയ അഭിമുഖത്തില്‍ വിവാഹ ജീവിതത്തെക്കുറിച്ച് നടി തുറന്ന് സംസാരിക്കുന്നുണ്ട്.
ഇപ്പോള്‍ തന്റെ ശരീര വണ്ണത്തെക്കുറിച്ച് സംസാരിക്കുകയാണ് മഞ്ജിമ. ഞാന്‍ കുറച്ച് കൂടി വണ്ണം വെച്ചിരുന്നപ്പോള്‍ ഞാന്‍ ഹെല്‍ത്തിയാണെന്നാണ് ഞാന്‍ വിശ്വസിച്ചത്. എന്നാല്‍ ഒരു തടസ്സം വന്നപ്പോഴാണ് ഞാന്‍ ആരോ?ഗ്യവതിയല്ലെന്ന് മനസിലാക്കിയത്. എനിക്ക് പിസിഒഡി ഉണ്ടായിരുന്നു. അത് കുറയ്ക്കണമായിരുന്നു. ഒരു ഘട്ടത്തില്‍ സര്‍ജിക്കലി വണ്ണം കുറയ്ക്കാന്‍ ഞാന്‍ ഡോക്ടര്‍മാരെ കണ്ടിരുന്നു. ഞാന്‍ വെറുതെ പറയുകയല്ല. എങ്ങനെയെങ്കിലും വണ്ണം കുറയ്ക്കണമെന്ന ചിന്ത.
കാരണം എല്ലാവരും പറയുന്നത് അതാണ് ഏക പ്രശ്‌നമെന്നാണ്. ഒരു ഡോക്ടറെ കണ്ടത് ഞാന്‍ ഓര്‍ക്കുന്നു. നല്ല ഡോക്ടറായിരുന്നു. എന്നാല്‍ വീട്ടില്‍ തിരിച്ചെത്തിയ ശേഷം ഞാന്‍ കരഞ്ഞു. എന്താണ് ഞാന്‍ ചെയ്യുന്നതെന്ന് തോന്നി. സിനിമ എന്റെ ജോലി മാത്രമാണ്. എനിക്കൊരു ജീവിതവുമുണ്ട്. ജോലി സംബന്ധിച്ചല്ലാതെ നേടേണ്ട ഒരുപാട് ലക്ഷ്യങ്ങളുണ്ട്. ഇങ്ങനെയൈല്ലാം ചെയ്ത് ഒരു ലുക്കിലേക്ക് എത്തിയാല്‍ ചിലപ്പോള്‍ 10-15 സിനിമ ചെയ്യും. അതിന് ശേഷം ആരും വന്ന് ഹൗ യു ഫീല്‍ എന്ന് അന്വേഷിക്കില്ല. അത് ഞാന്‍ തിരിച്ചറിഞ്ഞു. ആരോഗ്യമാണ് ശ്രദ്ധിക്കേണ്ടതെന്നും മഞ്ജിമ മോഹന്‍ വ്യക്തമാക്കി.
ബോളിവുഡില്‍ ഏവര്‍ക്കും പ്രിയങ്കരിയായ നടിയാണ് കങ്കണ റണാവത്ത്.…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ഫഹദ് ഫാസില്‍.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പിള്ള.…
സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് സരയു ഇന്‍സ്റ്റഗ്രാമിലാണ്…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് മഞ്ജു വാര്യര്‍.…