Connect with us

Screenima

fahadh_faasil_injury

latest news

ആലിയക്കൊപ്പം അവസരം ലഭിച്ചാല്‍ അഭിനയിക്കും; ഫഹദ്

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ഫഹദ് ഫാസില്‍. കരിയറിന്റെ തുടക്കത്തില്‍ കനത്ത പരാജയം നേരിടേണ്ടി വന്ന നടനാണ് ഫഹദ്. പിന്നീട് വര്‍ഷങ്ങളോളം സിനിമയുടെ ഒരിടത്തും ഫഹദിനെ കണ്ടില്ല. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ഫഹദ് തിരിച്ചെത്തിയപ്പോള്‍ മലയാള സിനിമ കണ്ട ഏറ്റവും മികച്ച തിരിച്ചുവരവുകളില്‍ ഒന്നായി അത് മാറി.

ഇപ്പോള്‍ മലയാളവും കടന്ന് തെന്നിന്ത്യയൊട്ടാകെ തിളങ്ങി നില്‍ക്കുകയാണ് നടനിപ്പോള്‍. തമിഴിലും തെലുങ്കിലുമെല്ലാമായി ഒരുപിടി സൂപ്പര്‍ ഹിറ്റ് സിനിമകളില്‍ ഫഹദ് അഭിനയിച്ചു കഴിഞ്ഞു. വിക്രം, പുഷ്പ, മാമന്നന്‍ തുടങ്ങിയ സിനിമകളിലൂടെ തെന്നിന്ത്യന്‍ സിനിമാ ലോകത്ത് വലിയൊരു ഓളം സൃഷ്ടിച്ചടിച്ചിരിക്കുകയാണ് ഫഹദ് ഫാസില്‍.

തനിക്കൊപ്പം അഭിനയിക്കാന്‍ താല്‍പര്യം ഉണ്ടെന്ന് പറഞ്ഞ് ആലിയയ്ക്ക് മറുപടി നല്‍കുകയാണ് ഫഹദ്. വളരെ നല്ലൊരു ഫീലാണ്. പക്ഷെ എല്ലാ സിനിമയിലും നമ്മള്‍ നല്ലതായിരിക്കില്ല. ചില സിനിമകള്‍ മികച്ചതാകണമെന്നില്ല. ഇതെല്ലാം ഒരു പ്രത്യേക സമയത്ത് നില്‍ക്കുന്ന കാര്യമായിട്ടാണ് എനിക്ക് തോന്നുന്നത്. ഒന്നും ദീര്‍ഘകാലത്തേക്ക് നിലനില്‍ക്കുന്നതല്ല. അതൊന്നും ആസ്വദിക്കാനും അവഗണിക്കാനും ഞാനില്ല. അവര്‍ അങ്ങനെ പറയുന്നതില്‍ സന്തോഷമുണ്ട്. അവരുമായി അഭിനയിക്കാന്‍ അവസരം കിട്ടിയാല്‍ തീര്‍ച്ചയായും ചെയ്യും. അതിലൊന്നും ഒരു സംശയവുമില്ല. പക്ഷെ സിനിമയില്‍ ഒന്നും ശാശ്വതമല്ല എന്ന് പറയില്ലേ. അതുകൊണ്ട് ഈ കോംപ്ലിമെന്റും സ്ഥിരമല്ലാത്ത ഒരു ഫീലാണ് എനിക്ക്.” എന്നായിരുന്നു ഫഹദിന്റെ മറുപടി.

Continue Reading
To Top