Categories: latest news

അച്ഛനും അമ്മയും വേര്‍പിരിയാന്‍ തീരുമാനിച്ചപ്പോള്‍ പിന്തുണ നല്‍കിയത് താന്‍; ദയ സുജിത്ത്

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പിള്ള. മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരുപോലെ തിളങ്ങാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്ത ഹോം എന്ന ചിത്രത്തില്‍ മഞ്ജു മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.

ക്യാമറാമാന്‍ സുജിത്ത് വാസുദേവിനെയാണ് മഞ്ജു വിവാഹം ചെയ്തിരിക്കുന്നത്. ഇവര്‍ക്ക് ഒരു മകളാണ് ഉള്ളത്. ദയ എന്നാണ് മകളുടെ പേര്.

ഇപ്പോള്‍ മാതാപിതാക്കളുടെ വിവാഹമോചനത്തെക്കുറിച്ച് സംസാരിക്കുകയാണ് ദിയ. അവര്‍ക്ക് ഡിവോഴ്സ് വേണമെന്ന് ഞാനും ഏറെ ആഗ്രഹിച്ചിരുന്നു. സൊസൈറ്റി പലതും പറയും. അമ്മയുടെ രണ്ടാമത്തെ വിവാഹം ആയതുകൊണ്ട് പല തരത്തില്‍ കുറ്റപ്പെടുത്തലുകള്‍ ഉണ്ടായേക്കാം എന്നെല്ലാം പലരും പറഞ്ഞു. പക്ഷെ ഈ ബന്ധത്തില്‍ രണ്ട് പേര്‍ക്കും സന്തോഷമില്ലെങ്കില്‍ എന്തിനാണ് തുടരാന്‍ നിര്‍ബന്ധിക്കുന്നത്. അച്ഛനും അമ്മയ്ക്കും സ്വയം നഷ്ടപ്പെടാന്‍ തുടങ്ങുന്നത് എനിക്ക് കാണാമായിരുന്നു. പിരിഞ്ഞാല്‍ രണ്ട് പേര്‍ക്കും സന്തോഷമായി ജീവിക്കാന്‍ കഴിയുമെങ്കില്‍ അതായിരുന്നു എനിക്ക് ഏറ്റവും ഇഷ്ടം. ആള്‍ക്കാര്‍ പറയുന്നത് നോക്കേണ്ടതില്ല. നിങ്ങള്‍ക്ക് രണ്ട് പേരും സന്തോഷമായിരിക്കൂ എന്നാണ് ഞാന്‍ പറഞ്ഞതെന്ന് ദയ പറയുന്നു.

ജോയൽ മാത്യൂസ്

Recent Posts

ക്യൂട്ട് ഗേളായി അനുമോള്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുമോള്‍. ഇന്‍സ്റ്റഗ്രാമിലാണ്…

4 days ago

അതിസുന്ദരിയായി വീണ നന്ദകുമാര്‍

പുതിയ ചിത്രത്തില്‍ ഏറെ മനോഹരിയായി വീണ നന്ദകുമാര്‍.…

4 days ago

മമ്മൂട്ടി-ഖാലിദ് റഹ്‌മാൻ ചിത്രം; ടൈറ്റിൽ ഇന്ന്

മമ്മൂട്ടിയെ നായകനാക്കി ഖാലിദ് റഹ്‌മാൻ സംവിധാനം ചെയ്യുന്ന…

5 days ago

സ്‌റ്റൈലിഷ് ചിത്രങ്ങളുമായി നവ്യ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നവ്യ നായര്‍.…

5 days ago

ഗ്ലാമറസ് പോസുമായി സാമന്ത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സാമന്ത. ഇന്‍സ്റ്റഗ്രാമിലാണ്…

5 days ago

അതിസുന്ദരിയായി മഞ്ജു വാര്യര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മഞ്ജു വാര്യര്‍.…

5 days ago