latest news
ബിഗ് ബോസിനായി മോഹന്‍ലാല്‍ വാങ്ങുന്ന പ്രതിഫലം പുറത്ത്
Published on
മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമാണ് നടന വിസ്മയം മോഹന്‍ലാല്‍. മഞ്ഞില്‍വിരിഞ്ഞ പൂക്കളില്‍ തുടങ്ങി മലയാള സിനിമയെ വാനോളം ഉയര്‍ത്താന്‍ അദ്ദേഹത്തിന് സാധിച്ചു. സോഷ്യല്‍ മീഡിയയിലും ഏറെ സജീവമാണ് മോഹന്‍ലാല്‍. എല്ലാം കാര്യങ്ങളും അദ്ദേഹം ആരാധകരോട് സംസാരിക്കാറുണ്ട്.
ബിഗ് ബോസ് മലയാളം സീസണിന്റെ അവതാരകനാണ് മോഹന്‍ലാല്‍. ബിഗ് ബോസിനായി മോഹന്‍ലാല്‍ വാങ്ങുന്ന പ്രതിഫലത്തെ കുറിച്ചുള്ള ചര്‍ച്ചകളും ഒരു വശത്ത് നടക്കുന്നുണ്ട്.
ആദ്യ സീസണില്‍ 12 കോടി രൂപയാണ് താരത്തിന് ലഭിച്ചത്. തുടര്‍ന്നു വന്ന സീസണില്‍ പ്രതിഫലം 18 കോടിയായി ഉയര്‍ത്തിയെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ബിഗ് ബോസ് മലയാളം ഏഴാം സീസണില്‍ 24 കോടിയാണ് മോഹന്‍ലാലിന്റെ പ്രതിഫലം എന്നാണ് അറിയാന്‍ സാധിക്കുന്നത്.
