Connect with us

Screenima

Soubin Shahir and Rajnikanth

Gossips

കഷണ്ടിയും ഉയരക്കുറവും; സൗബിനെ ബോഡി ഷെയ്മിങ് നടത്തി രജനികാന്ത്, വിവാദം

ലോകേഷ് കനകരാജ് സംവിധാനം ചെയ്ത രജനികാന്ത് ചിത്രം ‘കൂലി’ ഓഗസ്റ്റ് 14 നു തിയറ്ററുകളിലെത്തുകയാണ്. ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് കഴിഞ്ഞ ദിവസം നടന്നു. ഈ പരിപാടിക്കിടെ മലയാളി നടന്‍ സൗബിന്‍ ഷാഹിറിനെ രജനികാന്ത് ബോഡി ഷെയ്മിങ് നടത്തിയതിനെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ശക്തമായിരിക്കുകയാണ്.

സൗബിന്റെ കാര്യത്തില്‍ തനിക്ക് തീരെ ആത്മവിശ്വാസമില്ലായിരുന്നുവെന്നും ഒടുക്കം സംവിധായകന്‍ ലോകേഷിനെ വിശ്വാസത്തിലെടുക്കുകയായിരുന്നെന്നും രജനി പറഞ്ഞു. സൗബിനെ കണ്ടപ്പോള്‍ കഷണ്ടി, ഉയരം കുറവ് ഇദ്ദേഹം എങ്ങനെ ആ കഥാപാത്രം ചെയ്യുമെന്ന് രജനി ലോകേഷിനോട് ചോദിച്ചു. അപ്പോള്‍ ലോകേഷ് പറഞ്ഞു നോക്കിക്കോ സാര്‍ ഗംഭീര ആര്‍ട്ടിസ്റ്റാണ് 100 ശതമാനം നല്ലത് ആയിരിക്കുമെന്ന്, അങ്ങനെയാണ് സൗബിനെ കാസറ്റ് ചെയ്തത് എന്ന് വേദിയില്‍ രജനികാന്ത് പറഞ്ഞു.

അതേസമയം സൗബിനെ പുകഴ്ത്തിയും രജനി ഈ പരിപാടിയില്‍ സംസാരിച്ചു. ഷൂട്ടിങ് തുടങ്ങി രണ്ട് മൂന്ന് ദിവസം കഴിഞ്ഞാണ് രജനി സെറ്റിലെത്തുന്നത്. അപ്പോള്‍ സൗബിന്റെ ചില രംഗങ്ങള്‍ ഷൂട്ട് ചെയ്തു കഴിഞ്ഞിരുന്നു. ഈ രംഗങ്ങള്‍ ലോകേഷ് ലാപ് ടോപ്പില്‍ കാണിച്ചുതന്നെന്നും സൗബിന്റെ പ്രകടനം കണ്ട് ഞെട്ടിയെന്നും രജനി പറഞ്ഞു.

എന്തായാലും സൗബിനെ കഷണ്ടിയും ഉയരക്കുറവും പറഞ്ഞ് പരിഹസിച്ച രജനികാന്തിന്റെ വാക്കുകള്‍ ശരിയായില്ലെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നിരിക്കുന്ന വിമര്‍ശനം.

Continue Reading
To Top