Connect with us

Screenima

latest news

എളുപ്പത്തില്‍ പൈസ കിട്ടുമ്പോള്‍ അതിന്റെ സുഖം അനുഭവിച്ച് ക്രേസ് ആകും; സിന്ധു കൃഷ്ണ

ആരാധകര്‍ക്ക് എന്നും ഏറെ പ്രിയപ്പെട്ടതാണ് നടന്‍ കൃഷ്ണ കുമാറിന്റെ കുടുംബം. അച്ഛനും അമ്മയും മക്കളും എല്ലാം സോഷ്യല്‍ മീഡിയിയല്‍ ഏറെ സജീവമാണ്. എല്ലാവര്‍ക്കും സ്വന്തമായി യൂട്യൂബ് ചാനലും ഉണ്ട്.

ഇതില്‍ അഹാന നായികയായി സിനിമയില്‍ രംഗപ്രവേശനം ചെയ്തു. ഇാഷാനിയും ദിയയും ഹന്‍സികയും എല്ലാം സോഷ്യല്‍ മീഡിയയിലെ മിന്നും താരങ്ങളാണ്. അമ്മ സിന്ധുവാകട്ടെ എന്നും മക്കള്‍ക്കൊപ്പമാണ്.

ഇപ്പോള്‍ ദിയയുടെ സ്ഥാപനത്തിലെ തട്ടിപ്പിനെക്കുറിച്ച് പറയുകയാണ് സിന്ധു. അവര്‍ അറസ്റ്റിലായി എന്നത് തന്നെ വലിയൊരു കാര്യമാണ്. പബ്ലിക്കിന്റെ ശ്രദ്ധ പിടിച്ച് പറ്റിയ കേസാണിത്. അതൊരു പക്ഷെ ഇത് പോലത്തെ ക്രൈമുകള്‍ ചെയ്യാതിരിക്കാന്‍ ഒരുപാട് പേരെ പ്രേരിപ്പിക്കും. ഏഴെട്ട് മാസം കിട്ടിയത് കൊണ്ട് അവര്‍ വീട് വെക്കുകയും സ്വര്‍ണം വാങ്ങുകയും സാധനങ്ങള്‍ വാങ്ങുകയും ചെയ്തു. ആ കുട്ടികള്‍ക്കും നല്ല ബുദ്ധി വരട്ടെ. നിങ്ങള്‍ക്കിങ്ങനെ ചെയ്തപ്പോള്‍ കുറ്റബോധം ഒന്നും തോന്നിയില്ലേ എന്ന് കാറില്‍ വെച്ച് അമ്മു ആ കുട്ടികളോട് ചോദിച്ചിരുന്നു. തോന്നി ചേച്ചീ എന്ന് പറഞ്ഞു. എന്നെങ്കിലും പിടിക്കപ്പെടുമെന്ന് അറിയാമായിരുന്നോ എന്ന് ചോദിച്ചപ്പോള്‍ അറിയാമായിരുന്നു, പിന്നെ തുടങ്ങിയത് കൊണ്ട് അങ്ങ് ചെയ്തതാണെന്ന് പറഞ്ഞു. തെറ്റാണെന്ന് അവര്‍ക്ക് അറിയാം. പക്ഷെ എളുപ്പത്തില്‍ പൈസ കിട്ടുമ്പോള്‍ അതിന്റെ സുഖം അനുഭവിച്ച് ക്രേസ് ആകും എന്നും സിന്ധു പറയുന്നു.

Continue Reading
To Top