Connect with us

Screenima

latest news

മുഖക്കുരു മാറ്റാന്‍ ഉമിനീര്‍ പുരട്ടും; ട്രിക്ക് പറഞ്ഞ് തമന്ന

തെന്നിന്ത്യന്‍ സിനിമ ലോകം മുഴുവന്‍ നിറഞ്ഞു നില്‍ക്കുകയാണ് തമന്ന ഭാട്ടിയ. തെലുങ്ക്, കന്നഡ, തമിഴ് ചിത്രങ്ങള്‍ക്ക് പിന്നാലെ മലയാളത്തിലും തന്റെ സാനിധ്യമറിയിച്ചുകഴിഞ്ഞ തമന്ന നിലവില്‍ ദക്ഷിണേന്ത്യന്‍ സിനിമ ലോകത്ത് ഏറ്റവും കൂടുതല്‍ താരമൂല്യമുള്ള നായിക നടിമാരില്‍ ഒരാളുകൂടിയാണ്.

സമൂഹ മാധ്യമങ്ങളിലും സജീവ സാനിധ്യമായ തമന്ന വര്‍ക്ക്ഔട്ട് വീഡിയോസും ഫൊട്ടോസുമെല്ലാം ആരാധകര്‍ക്കായി ഇന്‍സ്റ്റാ വാളില്‍ പോസ്റ്റ് ചെയ്യാറുണ്ട്.

ഇപ്പോള്‍ മുഖക്കുരു മാറാനുള്ള ട്രിക്ക് പറയുകയാണ് താരം. രാവിലെ എഴുന്നേറ്റ് പല്ല് തേക്കുന്നതിന് മുമ്പ് വായിലെ ഉമിനീര്‍ എടുത്ത് മുഖക്കുരുവില്‍ പുരട്ടുക എന്നതാണ് നടി വര്‍ഷങ്ങളായി മുഖക്കുരുവിന് എതിരെ ചെയ്യുന്ന ഹാക്ക്. രാവിലെയുള്ള ഉമിനീരില്‍ അടങ്ങിയിരിക്കുന്ന ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ മുഖക്കുരുവിന് എതിരെ പ്രവര്‍ത്തിക്കുമെന്നും നീക്കം ചെയ്യാന്‍ സഹായിക്കുമെന്നുമാണ് നടി പറഞ്ഞത്.

Continue Reading
To Top