latest news
രേണുവിനെ സെപ്റ്റിക് ടാങ്ക് എന്നു വിളിച്ച് അക്ബര്‍ ഖാന്‍
Published on
വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി ഈ ലോകത്തോട് വിടപറഞ്ഞത്. ഒരു അപകടമായിരുന്നു സുധിയുടെ ജീവന്‍ കവര്‍ന്നെടുത്തത്.
സുധിയുടെ ഓര്‍മ്മകളിലൂടെയാണ് രേണു ഓരോ ദിവസവും മുന്നോട്ട് കൊണ്ടുപോകുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് രേണു. തന്റെ വിഷമങ്ങളും ചെറിയ സന്തോഷങ്ങളുമൊക്കെ പങ്കുവച്ച് രേണു എത്താറുണ്ട്. താരം ഇപ്പോള്‍ ബിഗ്‌ബോസ് മത്സരാര്‍ത്ഥിയാണ്.

ഇപ്പോഴിതാ, വീടിനകത്ത് രേണുവിനെ ലക്ഷ്യം വച്ച് മറ്റൊരു ഗെയിം കളിക്കുകയാണ് ഗായകനായ അക്ബര്‍ ഖാന്‍. സഹമത്സരാര്‍ത്ഥികള്‍ക്ക് ഓമനപ്പേരുകള്‍ നിര്‍ദ്ദേശിക്കാന്‍ ബിഗ് ബോസ് അവസരം നല്‍കിയപ്പോള്‍, രേണുവിനെ സെപ്റ്റിക് ടാങ്ക് എന്നാണ് അക്ബര്‍ വിളിച്ചത്.
