latest news
ഇന്‍സ്റ്റഗ്രാമില്‍ വമ്പന്‍ വ്യൂസുമായി ദീപിക പദുക്കോണ്‍
Published on
ആരാധകരുടെ പ്രിയ താരമാണ് ദീപിക പദുക്കോണ്‍. പല വേദികളിലും മനോഹരമായി അണിഞ്ഞൊരുങ്ങിയാണ് താരം പ്രത്യക്ഷപ്പെടാറ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം എന്നും ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെക്കാറുണ്ട്.
ദീപിക പദുക്കോണും രണ്‍വീര്‍ സിംഗും കുഞ്ഞിനൊടൊപ്പമുള്ള നിമിഷങ്ങള്‍ ആഘോഷിക്കുകയാണ്. 2024 സെപ്റ്റംബറിലായിരുന്നു മകള്‍ ജനിച്ചത്. ദുഅ എന്നാണ് മകള്‍ക്ക് പേരിട്ടത്.

കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാമില്‍ ദീപിക പങ്കുവെച്ച ഒരു റീല്‍ 190 കോടി ആളുകള്‍ കണ്ടതോടെ പുതിയ ചരിത്രം കുറിച്ചിരിക്കുകയാണ് ദീപിക. ആദ്യമായാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെക്കുന്ന ഒരു റീല്‍ ഇത്രയധികം കാണികളെ നേടുന്നത്. ഇതിലൂടെ ഹാര്‍ദിക് പാണ്ഡ്യയുടേയും ക്രസ്റ്റ്യാനോ റെണാള്‍ഡോയുടേയും റെക്കോഡുകളാണ് ദീപിക തകര്‍ത്തത്.
