latest news
പലതും പറഞ്ഞ് ആളുകള്‍ വേദനിപ്പിക്കുന്നു; അഞ്ജന
യെസ്മ വെബ് സീരിസിലെ നാന്‍സി എന്ന ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് അഞ്ജന. നിരവധി ആരാധകരെയാണ് വെബ് സീരിസിലെ പ്രകടനത്തിലൂടെ അഞ്ജന നേടിയെടുത്തത്.
യെസ്മ സീരിസിലെ അഡല്‍ട്ട് ഓണ്‍ലി വെബ് സീരിസായ നാന്‍സിയില്‍ നാന്‍സി എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചിരിക്കുന്നത്. സോഷ്യല്‍ മീഡിയയിലും ആരാധകര്‍ക്കായി ചൂടന്‍ ചിത്രങ്ങള്‍ താരം പങ്കുവെയ്ക്കാറുണ്ട്
എന്നെ ആളുകള്‍ ഒരുപാട് കാര്യങ്ങള്‍ പറഞ്ഞ് നോവിക്കുന്നുണ്ട് എന്നാണ് അഞ്ജന പറയുന്നത്. പക്ഷെ അതിലൊന്നും കുഴപ്പമില്ല. ലൈഫില്‍ ഓരോന്ന് അനുഭവിച്ച് ഓവര്‍കം ചെയ്ത് പോവുകയാണ്. ഗ്ലാമറസ് റോളുകള്‍ ചെയ്യാന്‍ സിനിമയിലേക്ക് ക്ഷണം വരാറുണ്ട്. പക്ഷെ ഞാന്‍ ചെയ്തിട്ടില്ല. മോഡേണ്‍ ലുക്ക് മാത്രമല്ല നാടന്‍ ലുക്കും ചെയ്യണം. നാടന്‍ കഥാപാത്രങ്ങള്‍ ചെയ്ത് പ്രൂവ് ചെയ്യണമെന്ന ആഗ്രഹമുണ്ട്. എന്റെ ഇമേജ് മാറ്റിയെടുക്കണമെന്ന് ആഗ്രഹമുണ്ട്. നമ്മള്‍ മോഡേണ്‍ വസ്ത്ര ധരിച്ചാലും ഇല്ലെങ്കിലും ക്യാമറയില്‍ അത് പകര്‍ത്തുന്ന ആംഗിള്‍ വ്യത്യസ്തമായിരിക്കും. കേരളത്തിലെ മീഡിയാസ് ഹൈറ്റില്‍ നിന്ന് താഴേക്ക് ആം?ഗിള്‍ വെച്ചാണ് വീഡിയോ എടുക്കുന്നത് എന്നും അഞ്ജന പറഞ്ഞു.
