Connect with us

Screenima

latest news

ഭര്‍ത്താവിന് വേണ്ടി ഷാരൂഖിനൊപ്പം അഭിയനയിക്കാതെ ഐശ്വര്യ റായി

സോഷ്യല്‍ മീഡിയയില്‍ ഇപ്പോഴും തിളങ്ങുന്ന താരമാണ് മുന്‍ ലോക സുന്ദരി ഐശ്വര്യ റായി. ഒരു നടി ആകുന്നതിനു മുന്‍പ് അവര്‍ മോഡലിംഗ് രംഗത്ത് തിളങ്ങുകയും 1994ലെ ലോകസുന്ദരി പട്ടം കരസ്ഥമാക്കുകയും ചെയ്തിരുന്നു. ലോകത്തില്‍ ഏറ്റവും സൗന്ദര്യമുള്ള വനിത എന്ന് പലപ്പോഴും വിശേഷിപ്പിക്കാറുള്ള ഐശ്വര്യയുടെ ആദ്യ ചലച്ചിത്രം 1997ല്‍ മണിരത്‌നം സംവിധാനം ചെയ്ത ‘ഇരുവര്‍’ ആയിരുന്നു. ഐശ്വര്യയുടെ ആദ്യ വിജയം നേടിയ വാണിജ്യ സിനിമ 1998ല്‍ പുറത്തിറങ്ങിയ തമിഴ് ചിത്രം ‘ജീന്‍സ്’ ആയിരുന്നു. പിന്നീട് സഞ്ചയ് ലീലാ ബന്‍സാലിയുടെ ‘ഹം ദില്‍ ദേ ചുകേ സനം’ എന്ന സിനിമയിലൂടെ ഐശ്വര്യ ബോളിവുഡ് സിനിമാലോകത്ത് എത്തി. ഈ സിനിമയിലെ അഭിനയത്തിന് ഐശ്വര്യയ്ക്ക് മികച്ച നടിക്കുള്ള ഫിലിം ഫെയര്‍ പുരസ്‌കാരം ലഭിച്ചു.

തുടര്‍ന്ന് സഞ്ചയ് ലീലാ ബന്‍സാലിയുടെ അടുത്ത ചിത്രമായ ദേവദാസിലും ഐശ്വര്യ അഭിനയിച്ചു. 2002ല്‍ പുറത്തിറങ്ങിയ ഈ ചിത്രത്തിലെ അഭിനയത്തിന് ഐശ്വര്യയ്ക്ക് മികച്ച രണ്ടാമത്തെ നടിക്കുള്ള ഫിലിംഫെയര്‍ അവാര്‍ഡും ലഭിച്ചു. തുടര്‍ന്ന് തമിഴ്, ബംഗാളി സിനിമകളിലും ബ്രൈഡ് ആന്‍ പ്രിജുഡിസ് (2003), മിസ്ട്രസ് ഓഫ് സ്‌പൈസസ് (2005), ലാസ്റ്റ് റീജിയന്‍ (2007) എന്നീ അന്തര്‍ദേശീയ ചലച്ചിത്രങ്ങളിലും അവര്‍ അഭിനയിക്കുകയുണ്ടായി.

ഭര്‍ത്താവിന് വേണ്ടി പലവേഷങ്ങളും താരത്തിന് വേണ്ടെന്ന് വെക്കേണ്ടി വന്നിട്ടുണ്ട്. ഷാരുഖ് ഖാന്‍ നായകനായെത്തിയ ചിത്രത്തില്‍,, നായികയാവാന്‍ സംവിധായിക ഫറ ഖാന്‍ സമീപിച്ചത് ആദ്യം ഐശ്വര്യ റായ് ബച്ചനെയാണ്. എന്നാല്‍ ഭര്‍ത്താവ് അഭിഷേക് ബച്ചന്‍ കാരണം അവര്‍ ആ സിനിമയില്‍ അഭിനയിക്കാന്‍ അന്ന് വിസമ്മതിച്ചു. ഒരു കോമഡി ത്രില്ലറായ ‘ഹാപ്പി ന്യൂ ഇയറില്‍’ ഷാരൂഖ് ഖാന്‍, അഭിഷേക് ബച്ചന്‍, വിവാന്‍ ഷാ, സോനു സൂദ്, ബോമന്‍ ഇറാനി എന്നിവരും അഭിനയിച്ചിരുന്നു. ഐശ്വര്യ റായ് പിന്മാറിയപ്പോള്‍, മോഹിനി എന്ന നായികയായി ചിത്രത്തില്‍ പകരമെത്തിയത് മറ്റൊരു താര സുന്ദരിയായ ദീപിക പദുക്കോണാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു അഭിമുഖത്തിലാണ് ഐശ്വര്യ റായ് ബച്ചന്‍ ഞെട്ടിക്കുന്ന ഈ വെളിപ്പെടുത്തല്‍ നടത്തിയത്. ‘ഹാപ്പി ന്യൂ ഇയര്‍’ എന്ന സിനിമയില്‍ തനിക്ക് ഒരു വേഷം വാഗ്ദാനം ചെയ്തിരുന്നുവെന്നും, എന്നാല്‍ താന്‍ അത് നിരസിക്കേണ്ടി വന്നുവെന്നും, അവര്‍ പറഞ്ഞു. ആ സിനിമയില്‍ അഭിനയിച്ചിരുന്നെങ്കില്‍ ഭര്‍ത്താവ് അഭിഷേകിനൊപ്പം സമയം ചെലവഴിക്കാന്‍ അതൊരു നല്ല അവസരമാകുമായിരുന്നു എന്ന് അവര്‍ പറഞ്ഞു. എന്നാല്‍, ആ സിനിമയില്‍ തന്റെ ജോഡി അഭിഷേക് അല്ലാത്തതുകൊണ്ട് അഭിനയിക്കാന്‍ താല്പര്യം ഇല്ലായിരുന്നു എന്നാണ് താരം പറഞ്ഞത്.

Continue Reading
To Top