latest news
തര്‍ക്കങ്ങള്‍ ഉണ്ടാകാറുണ്ട്; വിവാഹ ജീവിതത്തെക്കുറിച്ച് ലെന
നിരവധി വ്യത്യസ്തമായ വേഷങ്ങള്‍ കൊണ്ട് മലയാളികളുടെ മനസ്സില്‍ ഇടം പിടിച്ച നടിയാണ് ലെന. 16ആം വയസിലാണ് ലെന അഭിനയ രംഗത്തേക്ക് കടന്ന് വരുന്നത്. സ്നേഹം എന്ന ജയരാജ് ചിത്രത്തിലൂടെയാണ് വെള്ളിത്തിരയില്‍ എത്തിയ താരം അഭിനയ രംഗത്ത് 25 വര്‍ഷങ്ങള്‍ തികച്ചിരുക്കുന്നു.
സന്തോഷകരമായ വിവാഹ ജീവിതം നയിക്കുകയാണ് നടി ലെന. പ്രശാന്ത് നായര്‍ എന്നാണ് ഭര്‍ത്താവിന്റെ പേര്. ആദ്യ വിവാഹ ബന്ധം പിരിഞ്ഞ് വര്‍ഷങ്ങള്‍ക്കിപ്പുറമായിരുന്നു വിവാഹം. സ്പിരിച്വാലിറ്റിയാണ് ഇരുവരെയും ഒരുമിപ്പിച്ച ഘടകം. ഓട്ടോബയോഗ്രഫി എന്ന പുസ്തകം ലെന എഴുതിയിട്ടുണ്ട്. ഈ പുസ്തകം വായിച്ച ശേഷമാണ് ലെനയെ പ്രശാന്ത് നായര്‍ പരിചയപ്പെടുന്നത്. ഇതേക്കുറിച്ച് സംസാരിക്കുകയാണിപ്പോള്‍ നടി.

ഇപ്പോള്‍ ഭര്‍ത്താവിനെക്കുരിച്ചാണ് താരം പറയുന്നത്. അദ്ദേഹം സയന്റിഫിക് മൈന്‍ഡുള്ളയാളാണ്. എനിക്ക് മനസിലാകാത്ത ലെവലിലുള്ള ആസ്‌ട്രോണമിയും മാത്തമാറ്റിക്‌സും അറിയുന്ന ആളാണ്. ഞങ്ങളുടെ സംസാരത്തില്‍ തര്‍ക്കങ്ങള്‍ ഒരുപാട് ഉണ്ടാകാറുണ്ട്. എല്ലാത്തിലും ആഴത്തിലേക്ക് പോകുന്നവരാണ് ഞങ്ങള്‍. തര്‍ക്കം നല്ലതാണെന്ന് തിരിച്ചറിയുന്ന ആള്‍ക്കാരാണ് ഞങ്ങള്‍ എന്നും ലെന പറയുന്നു.
