latest news
അടിപൊളി ചിത്രങ്ങളുമായി ജ്യോതി കൃഷ്ണ
														Published on 
														
													
												ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ജ്യോതി കൃഷ്ണ. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.

2012 ല്‍ ബോംബെ മാര്‍ച്ച് 12 എന്ന ചിത്രത്തിലഭിനയിച്ചുകൊണ്ടാണ് ജ്യോതി കൃഷ്ണ അഭിനയ രംഗത്തെത്തുന്നത്. 2013 ല്‍ ഗോഡ് ഫോര്‍ സെയില്‍, 2014 ല്‍ ഞാന്‍ എന്നീ ചിത്രങ്ങളിലെ ജ്യോതിയുടെ അഭിനയം നിരൂപക പ്രശംസ നേടി. ലൈഫ് ഓഫ് ജോസുട്ടി, ഉന്നം, ആമി.. എന്നിവയുള്‍പ്പെടെ പതിഞ്ചോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

സിനിമയില്‍ നിന്നും ഒരു ഇടവേള എടുത്ത് ദുബായില്‍ എഫ് എം റേഡിയോയില്‍ ജോലി ചെയ്തിരുന്ന സമയത്ത് പരിചയപ്പെട്ട അരുണ്‍ ആനന്ദ് രാജിനെയാണ് ജ്യോതി വിവാഹം ചെയ്തത്. 2019 നവംബര്‍ 17 നായിരുന്നു വിവാഹം
											
																			