latest news
കുഞ്ഞിന്റെ നൂലുകെട്ട് ഗംഭീരമാക്കി ദിയ കൃഷ്ണ
സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ കൃഷ്ണ. ആരാധകര്‍ക്കായി എന്നും തന്റെ ചിത്രങ്ങളും വീഡിയോയും എല്ലാം താരം പങ്കുവെക്കാറുമുണ്ട്.
നടന്‍ കൃഷ്ണ കുമാറിന്റെ രണ്ടാമത്തെ മകളാണ് ദിയ. അഹാനയാണ് ദിയയുടെ മൂത്ത സഹോദരി. മികച്ചൊരു മോഡലും ഡാന്‍സറും കൂടിയാണ് ദിയ. സോഷ്യല്‍ മീഡിയ ഇന്‍ഫല്‍വന്‍സര്‍ കൂടിയാണ് ദിയ.

ഇപ്പോള്‍ കുഞ്ഞിന്റെ നൂല് കെട്ട് ചടങ്ങ് ഗംഭീരമാക്കിയിരിക്കുകയാണ് ദിയയും കുടുംബവും. ഡാര്‍ക്ക് മജന്ത നിറത്തില്‍ വലിയ ബോര്‍ഡറുള്ള ലൈറ്റ് ?ഗ്രീന്‍ ഷെയ്ഡ് സാരിയും ലൂസ് ഹെയര്‍ സ്‌റ്റൈലിലും സുന്ദരിയായാണ് ചടങ്ങില്‍ ദിയ എത്തിയത്. സാരിക്ക് മാച്ചാകുന്ന തരത്തില്‍ ഒരു നെക്ലേസ് കഴിഞ്ഞ ദിവസം മകന് ആഭരണങ്ങള്‍ വാങ്ങാനായി പോയപ്പോള്‍ ദിയയും പര്‍ച്ചേസ് ചെയ്തിരുന്നു. മുണ്ടും ഡാര്‍ക്ക് മജന്ത നിറത്തിലുള്ള ഷര്‍ട്ടുമായിരുന്നു അശ്വിന്റെ വേഷം. അച്ഛന് വാങ്ങിയതുപോലെ തന്നെ അതേ നിറത്തിലുള്ള ഒരു കുഞ്ഞ് മുണ്ടും ഷര്‍ട്ടും ഓമിക്കായി ദിയ വാങ്ങിയിരുന്നു. പക്ഷെ ഓമി കുഞ്ഞായതുകൊണ്ട് തന്നെ മുണ്ട് മാത്രമാണ് ധരിപ്പിച്ചത്. ഷര്‍ട്ട് കുഞ്ഞിന് വലുതായതിനാല്‍ ധരിപ്പിച്ചില്ല.
