latest news
തന്റെ ആരോഗ്യ പ്രശ്‌നം ആര്‍ക്കും കണ്ടെത്താന്‍ സാധിച്ചില്ല, ശരീരം നീരുവെച്ചു; വിദ്യ ബാലന്‍
ഇന്ത്യന്‍ സിനിമയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട നടിയാണ് വിദ്യ ബാലന്‍. ഒരേസമയം ഗ്ലാമറസ് റോളുകളിലൂടെയും കരുത്തുള്ള കഥാപാത്രങ്ങളിലൂടെയും വിദ്യ ആരാധകരെ ഞെട്ടിച്ചിട്ടുണ്ട്. മലയാളത്തില്‍ അരങ്ങേറ്റം കുറിക്കേണ്ട നടിയായിരുന്നു വിദ്യ ബാലന്‍. എന്നാല്‍, രാശിയില്ലാത്ത നടിയാണെന്ന് പറഞ്ഞ് മലയാള സിനിമ വിദ്യയെ തട്ടി കളയുകയാണ് ചെയ്തത്. ഇപ്പോള്‍ താരം പറഞ്ഞ വാക്കുകളാണ് വീണ്ടും ചര്‍ച്ചയായിരിക്കുന്നത്.
തന്റെ കരിയറിലുടനീളം വിദ്യ നേരിട്ടിട്ടുള്ള പ്രശ്നമാണ് ബോഡി ഷെയ്മിംഗ്. ഞാന്‍ അതികഠിനായി ട്രെയ്നിംഗ് ചെയ്തിരുന്ന സമയമുണ്ട്. തീരെ ഭക്ഷണം കഴിക്കില്ലായിരുന്നു. എന്നിട്ടും മതിയായെന്ന് തോന്നിയില്ല. ഞാന്‍ എന്നെ തന്നെ വേദനിപ്പിക്കുകയായിരുന്നു.

എന്റെ കൂടെ വര്‍ഷങ്ങളായിട്ടുള്ള ട്രെയ്നര്‍ പറഞ്ഞത് നിങ്ങള്‍ എന്റെ ഏറ്റവും ആത്മാര്‍ത്ഥയുള്ള ക്ലയന്റ് ആണെന്നാണ്. പക്ഷെ എനിക്കുണ്ടായിരുന്ന ഹോര്‍മോണ്‍ പ്രശ്നം ആരും കണ്ടെത്തിയിരുന്നില്ല. കഠിനമായ ശരീരവേദന അനുഭവിച്ചിരുന്നു. ശരീരം നീരുവെക്കും. എന്നിട്ടും ഞാന്‍ ട്രെയ്നിംഗ് കഴിഞ്ഞ് നേരെ ഷൂട്ടിലേക്ക് പോകും. അത് ക്രൂരമായിരുന്നു. പക്ഷെ അതിനെയൊന്നും എന്നെ തകര്‍ക്കാന്‍ ഞാന്‍ അനുവദിച്ചില്ല” എന്നും വിദ്യ ബാലന്‍ പറയുന്നു.
