latest news
മനസ്സു കൊണ്ട് ഞാനും ഷൈനും പരസ്പരം മാപ്പ് ചോദിച്ചു കഴിഞ്ഞു: വിന്‍സി അലോഷ്യസ്
ആരാധകര്‍ക്കായി കിടിലന്‍ ലുക്കില്‍ ചിത്രങ്ങള്‍ പങ്കുവെച്ച് വിന്‍സി. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.
ഇപ്പോള്‍ താനും ഷൈനും മനസു കൊണ്ട് പരസ്പരം മാപ്പ് ചോദിച്ചുവെന്ന് വിന്‍സി അലോഷ്യസ് പറയുന്നത്. ഷൈന്‍ ടോം ചാക്കോ ഒരുപാട് മാറിയിട്ടുണ്ടെന്നും വിന്‍സി പറയുന്നു. ഗൃഹലക്ഷ്മിയ്ക്ക് നല്കിയ അഭിമുഖത്തിലാണ് വിന്‍സിയുടെ പ്രതികരണം.

”മനസ്സു കൊണ്ട് ഞാനും ഷൈനും പരസ്പരം മാപ്പ് ചോദിച്ചു കഴിഞ്ഞു. ഷൈന്‍ ഒരുപാട് മാറിയിട്ടുണ്ട്. ഞാന്‍ ഉന്നയിച്ച കാര്യങ്ങള്‍ അദ്ദേഹത്തിന് ബോധ്യപ്പെട്ടിട്ടുണ്ട്. അക്കാര്യം തുറന്ന് പറയുകയും ചെയ്തു. ഒരുപാട് പേരുടെ അധ്വാനമാണ് സിനിമ. വ്യക്തിപരമായ പ്രശ്നങ്ങള്‍ അതിനെ ബാധിക്കുന്നത് ശരിയല്ല” എന്നാണ് വിന്‍സി പറയുന്നത്. പ്രതികരിക്കുന്നവരെ അഹങ്കാരികളാക്കുന്നതിനെക്കുറിച്ചും താരം സംസാരിക്കുന്നുണ്ട്.
”ന്യായമായ കാര്യത്തിന് വേണ്ടി ശബ്ദിക്കുന്നവരെ അഹങ്കാരികളായി തെറ്റിദ്ധരിക്കാറുണ്ട്. നടിമാര്‍ക്ക് മാത്രമാണോ ഈ പ്രശ്നം എന്ന് അറിയില്ല. എന്റെ കാര്യത്തില്‍ ഇവളിത്തിരി മൊടയാണല്ലോ എന്ന് പലര്‍ക്കും തോന്നിയിട്ടുണ്ടാകും. അതിനെക്കുറിച്ച് തല പുകയ്ക്കേണ്ട കാര്യമില്ല. നിങ്ങളുടെ ഭാഗം ശരിയാണെന്ന് തോന്നുന്നെങ്കില്‍ മുന്നോട്ട് പോവുക” എന്നാണ് വിന്‍സി പറയുന്നത്.
